രൺബീർ കപൂറിന്റെ ഏറ്റവും പുതിയ ചിത്രമായ അനിമൽ കണ്ടതിന് ശേഷം ചിത്രത്തിന്റെ മുഴുവൻ ടീമിനെയും പ്രശംസിച്ച് ആലിയ ഭട്ട്.
ഇൻസ്റ്റാഗ്രാമിൽ അനിമലിന്റെ സംവിധായകനെയും, നായിക രശ്മിക മന്ദാനയെയും പ്രശംസിച്ചുകൊണ്ട് ആലിയ ഒരു നീണ്ട കുറിപ്പ് എഴുതി.
തന്റെ പോസ്റ്റിൽ ബോബി ഡിയോളിനെയും അനിൽ കപൂറിനെയും കുറിച്ചും താരം പരാമർശിച്ചിട്ടുണ്ട്. അനിമലിന്റെ മുഴുവൻ ടീമിനെയും അഭിനന്ദിച്ചുകൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ടി-സീരീസ്, ഭദ്രകാളി പിക്ചേഴ്സ്, സിനി1 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന അനിമലിൽ അനിൽ കപൂർ, ബോബി ഡിയോൾ, തൃപ്തി ദിമ്രി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഏറ്റവും ദൈർഘ്യമേറിയ ഇന്ത്യൻ സിനിമകളിൽ ഒന്നാണിതെന്ന് പറയപ്പെടുന്നു. അച്ഛൻ ബൽബീർ സിങ്ങുമായി സങ്കീർണ്ണമായ ബന്ധമുള്ള വിജയുടെ ജീവിതമാണ് ചിത്രം പറയുന്നത്.