സ്ര​വ പ​രി​ശോ​ധ​നയ്​ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​യാ​ൾ മു​ങ്ങി; യാ​ത്ര ചെ​യ്ത കെ​എ​സ് ആ​ർ​ടി​സി ബ​സി​ലെ ക​ണ്ട​ക്ട​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

ചേ​​ർ​​ത്ത​​ല: സ്ര​​വ പ​​രി​​ശോ​​ധ​​ന​​ക്കാ​​യി ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​യാ​​ൾ ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രെ വെ​​ട്ടി​​ച്ച് മു​​ങ്ങി. ഇതേത്തുടർന്ന് ഇ​​യാ​​ൾ സ​​ഞ്ച​​രി​​ച്ച കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സി​​ലെ ക​​ണ്ട​​ക്ട​​റെ നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​ക്കി.

ഗു​​ജ​​റാ​​ത്തി​​ലെ സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന വ​​യ​​ലാ​​ർ കൊ​​ല്ല​​പ്പ​​ള്ളി സ്വ​​ദേ​​ശി നാ​​ലുദി​​വ​​സം മു​​ൻ​​പാ​​ണ് നാ​​ട്ടി​​ലെ​​ത്തി​​യ​​ത്. വീ​​ട്ടി​​ൽ നി​​രീ​​ക്ഷ​​ണ​​ത്തി​​ലായിരു​​ന്ന ഇയാളെ ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​രോ​​ഗ്യവ​​കു​​പ്പ് അ​​ധി​​കൃ​​ത​​രാ​​ണ് ആം​​ബു​​ല​​ൻ​​സി​​ൽ ചേ​​ർ​​ത്ത​​ല ഗ​​വ. താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി എ​​ത്തി​​ച്ച​​ത്.

സ്ര​​വം എ​​ടു​​ത്ത​​ശേ​​ഷം ഇ​​യാ​​ൾ കെ​​എ​​സ്ആ​​ർ​​ടി​​സി സ്റ്റാ​​ൻ​​ഡി​​ലെ​​ത്തി ബ​​സി​​ൽ പു​​തി​​യ​​കാ​​വി​​ൽ ഇ​​റ​​ങ്ങി ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ വീ​​ട്ടി​​ലെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

ഒ​​പ്പമെ​​ത്തി​​യയാ​​ൾ ഏ​​റെ​​നേ​​രം ആ​​ശു​​പ​​ത്രി​​യി​​ൽ കാ​​ത്തി​​രു​​ന്നെ​​ങ്കി​​ലും കൊ​​ല്ല​​പ്പ​​ള്ളി സ്വ​​ദേ​​ശി​​യെ കാ​​ണാ​​താ​​യ​​തോ​​ടെ ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രെ അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

സം​​ഭ​​വ​​ത്തി​​ന്‍റെ ഗൗ​​ര​​വം ക​​ണ​​ക്കി​​ലെ​​ടു​​ത്താണ് ഇ​​യാ​​ൾ സ​​ഞ്ച​​രി​​ച്ച ബ​​സി​​ലെ ക​​ണ്ട​​ക്ട​​റെ നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​ക്കാ​​ൻ ആ​​രോ​​ഗ്യ​​വ​​കു​​പ്പ് കെ​​എ​​സ്ആ​​ർ​​ടി​​സി അ​​ധി​​കൃ​​ത​​ർ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കിയത്.

ഓ​​ട്ടോ​​റി​​ക്ഷ ഡ്രൈ​​വ​​റേ​​യും ബ​​സി​​ൽ ഒ​​പ്പം യാ​​ത്ര ചെ​​യ്ത​​വ​​രേ​​യും ക​​ണ്ടെ​​ത്താ​​ൻ ശ്രമം തു​​ട​​ങ്ങി​​യ​​താ​​യി അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. ഇ​​യാ​​ൾ​​ക്കെ​​തി​​രെ ക്വാ​​റ​​ന്‍റൈ​​ൻ ലം​​ഘ​​ന​​ത്തി​​നു ചേ​​ർ​​ത്ത​​ല പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.

Related posts

Leave a Comment