നല്ല പിടയ്ക്കണ മീന്‍, വിലയോ തുച്ഛം, ഗുണമോ മെച്ചം! ക​ട​ലി​ൽ വി​രി​ച്ച വ​ല​യി​ലെ മീ​നു​മാ​യി വ​ണ്ടി​പി​ടി​ച്ചു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ കു​ട്ട​നാ​ട്ടി​ൽ

മ​ങ്കൊ​ന്പ്: ക​ട​ലി​ൽ വി​രി​ച്ച വ​ല​യി​ൽനി​ന്നു​ള്ള മീ​നു​മാ​യി വ​ണ്ടി​പി​ടി​ച്ചു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​പ്പു​റ​ത്തുനി​ന്നും കു​ട്ട​നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ​ക്കും മ​നംനി​റ​ഞ്ഞു.

പ്രാ​ദേ​ശി​ക ക​ച്ച​വ​ട​ക്കാ​രി​ൽനി​ന്നും അ​മി​തവി​ല​യ്ക്കു ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മീ​ൻ വാ​ങ്ങി ശീ​ലി​ച്ച കു​ട്ട​നാ​ട്ടു​കാ​ർ​ക്കി​ത് കൗ​തു​ക​വും സ​ന്തോ​ഷ​വും പ​ക​രു​ന്ന​താ​യി.

കു​ട്ട​നാ​ട്ടി​ലെ ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡു​വ​ക്കി​ലാ​ണ് മീ​നു​ക​ള​ട​ങ്ങു​ന്ന വ​ല​യു​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ത്തി​യ​ത്.

വി​ല​യി​ൽ കാ​ര്യ​മാ​യ വ്യ​ത്യാ​സ​മി​ല്ലെ​ങ്കി​ലും പ​ച്ച​മീ​ൻ കി​ട്ടു​മെ​ന്ന​തി​നാ​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​യി​രു​ന്നു. മ​ത്തി കി​ലോ​ഗ്രാ​മി​നു 220 രൂ​പ പ്ര​കാ​രം വി​ല്പ​ന ന​ട​ന്ന​പ്പോ​ൾ, ചെ​മ്മീ​നു 250 ഉം, ​മ​ണ​ങ്ങി​നു 100 രൂ​പ​യു​മാ​യി​രു​ന്നു വി​ല.

എ​ന്നാ​ൽ നാ​ട്ടി​ൽ മ​ത്തി​ക്കു 260 രൂ​പ വ​രെ​യാ​ണ് ക​ച്ച​വ​ട​ക്കാ​ർ വാ​ങ്ങു​ന്ന​ത്. പ​ല​പ്പോ​ഴും പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ളാ​ണ് വി​ല്പ​ന​യ്ക്കെ​ത്തു​ന്ന​തെ​ന്നും പ​രാ​തി​യു​ണ്ട്.

ട്രോ​ളിം​ഗ് നി​രോ​ധ​നം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​ട​ൽ മീ​നി​നു വ​ലി​യ ദൗ​ർ​ല​ഭ്യ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

മ​ത്തി, ചൂ​ര, അ​യ​ല, കൊ​ഴു​വ തു​ട​ങ്ങി​യ മീ​നു​ക​ളാ​ണ് കു​ട്ട​നാ​ട്ടി​ൽ അ​ധി​ക​വും വി​ല്പ​ന​യ്ക്കെ​ത്തു​ന്ന​ത്.

അ​തേ​സ​മ​യം ഇ​ക്കു​റി കാ​ല​വ​ർ​ഷ​വും, കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വും കു​റ​ഞ്ഞ​തോ​ടെ കു​ട്ട​നാ​ട്ടി​ൽ കാ​യ​ൽ മീ​നി​ന്‍റെ ല​ഭ്യ​ത​യും കു​റ​ഞ്ഞു.

സാ​ധാ​ര​ണ​യാ​യി മ​ഴ​ക്കാ​ല​ത്തു കു​ട്ട​നാ​ട്ടി​ൽ കാ​യ​ൽ​മീ​നു​ക​ളു​ടെ ല​ഭ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. കാ​രി, കൂ​രി, വാ​ള, ആ​ര​ക​ൻ, തൂ​ളി തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളാ​ണ് സാ​ധാ​ര​ണ​യാ​യി കി​ട്ടി​യി​രു​ന്ന​ത്.

കു​റ​വെ​ങ്കി​ലും കി​ട്ടു​ന്ന മീ​നി​ൽ ന​ല്ലൊ​രു ഭാ​ഗം സ​മീ​പ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു ക​യ​റി​പ്പോ​കു​ന്ന​തും കു​ട്ട​നാ​ട്ടി​ൽ കാ​യ​ൽ മീ​നി​ന്‍റെ ല​ഭ്യ​ത കു​റ​യ്ക്കു​ന്നു.

എ​ന്നാ​ൽ ക്ഷാ​മ​ത്തി​നി​ട​യി​ലും കാ​യ​ൽ ചെ​മ്മീ​നു​ക​ൾ ഇ​പ്പോ​ൾ കു​ട്ട​നാ​ട്ടി​ൽ സു​ല​ഭ​മാ​ണ്. മു​ന്തി​യ ഇ​ന​മാ​യ ചെ​മ്മീ​നി​ന് എ​ന്നാ​ൽ ഇ​പ്പോ​ൾ കാ​ര്യ​മാ​യ വി​ല​യി​ല്ല. 320 രൂ​പ​യ്ക്കു വ​രെ ചി​ല്ല​റ വി​ല്പ​ന ന​ട​ന്നി​രു​ന്ന ചെ​മ്മീ​നി​നു 240 മു​ത​ൽ 260 രൂ​പ വ​രെ​യാ​ണ് ഇ​പ്പോ​ൾ വി​ല.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽനി​ന്നും 180 മു​ത​ൽ 200 രൂ​പ വ​രെ വി​ല​യ്ക്കു വാ​ങ്ങു​ന്ന ചെ​മ്മീ​ൻ ഇ​ട​നി​ല​ക്കാ​രാ​ണ് വി​ല്പ​ന​യ്ക്കെ​ത്തി​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷ​ക്കാ​ല​ത്തു സു​ല​ഭ​മാ​യി കാ​ണു​ന്ന കാ​രി പോ​ലെ​യു​ള്ള മീ​നു​ക​ളു​ടെ ല​ഭ്യ​ത ഇ​പ്പോ​ൾ വ​ള​രെ കു​റ​വാ​ണ്.

Related posts

Leave a Comment