മേയ്ക്കപ്പിനുള്ളിൽ ഒളിപ്പിച്ച ക്രൂരമുഖം..! സീ​രി​യ​ൽ ന​ടി​യെ പീ​ഡി​പ്പി​ച്ച്  പ്രമുഖ മേക്കപ്പ് മാൻ; അവസരങ്ങൾ കൂടുതൽ  വാങ്ങി നൽകാമെന്നും വിവാഹ വാഗ്ദാനവും നൽകിയായിരുന്നു പീഡനം

തൃ​ശൂ​ർ: സീ​രി​യ​ൽ ന​ടി​യെ പീ​ഡി​പ്പി​ച്ച മേ​ക്ക​പ്പ്മാ​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. ടി.​വി. സീ​രി​യ​ലു​ക​ളി​ൽ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്നും വി​വാ​ഹം ചെ​യ്യാ​മെ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ചും സീ​രി​യ​ൽ ന​ടി​യെ പീ​ഡി​പ്പി​ച്ച കൊ​ട​ക​ര കു​ഴു​പ്പു​ള്ളി സി​ജി​ന്‍റെ(36) ജാ​മ്യാ​പേ​ക്ഷ​യാ​ണ് തൃ​ശൂ​ർ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് ഡി. ​അ​ജി​ത് കു​മാ​ർ ത​ള്ളി​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലും മാ​ർ​ച്ചി​ലു​മാ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സീ​രി​യ​ലു​ക​ളി​ൽ പ്ര​ധാ​ന താ​ര​ങ്ങ​ളു​ടെ മേ​ക്ക​പ്പ്മാ​നാ​യി ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ് പ്ര​തി.

ന​ടി​യും സി​ജി​നു​മാ​യി വ​ഴ​ക്കു​ണ്ടാ​വു​ക​യും സി​ജി​ൻ ക​ത്രി​ക കൊ​ണ്ട് ന​ടി​യെ കു​ത്തു​ക​യും മ​ർ​ദിക്കു​ക​യും ചെ​യ്ത​താ​യും വീ​ട്ടു​കാ​രെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്നും ത​ന്‍റെ ന​ഗ്ന​ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്.

സീ​രി​യ​ൽ ന​ടി​യെ മേ​ക്ക​പ്പ്മാ​ൻ പീ​ഡി​പ്പി​ച്ചു​വെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ധാ​രാ​ളം സ്ത്രീ​ക​ൾ പ്ര​തി​ക്കെ​തി​രെ സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള ലൈം​ഗി​ക​പീ​ഡ​ന​പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നു.

ജൂ​ണ്‍ ഒ​ന്പ​തി​ന് അ​റ​സ്റ്റി​ലാ​യ പ്ര​തി ഇ​പ്പോ​ഴും ജ​യി​ലി​ലാ​ണ്.അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും പ്ര​തി​യു​ടെ ചൂ​ഷ​ണം മൂ​ലം ഒ​രു പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​ന്‍റെ അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ക​യാ​ണെ​ന്നും ജാ​മ്യം ന​ൽ​ക​രു​തെ​ന്നും ജി​ല്ല പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​ഡി.​ബാ​ബു വാ​ദി​ച്ചു

Related posts

Leave a Comment