അവളെ കൈവിടാൻ എനിക്കാവില്ലായിരുന്നു..!  കിണറ്റിൽ വീണ ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള മ​ണി​ക്കു​ട്ടിയെ ര​ക്ഷി​ച്ച് പതിമൂന്നുകാരി; അൽഫോൻസ ഇപ്പോൾ നാട്ടിലെ താരമാണ്


ക​ടു​ത്തു​രു​ത്തി: പ​തി​മൂ​ന്നുകാ​രി​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള മ​ണി​ക്കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം മാ​ഞ്ഞൂ​രി​ൽ 30 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ ആ​ട്ടി​ൻ​കു​ട്ടി​യെ​യാ​ണ് പ​തി​മൂ​ന്നുകാ​രി കി​ണ​റ്റി​ലി​റ​ങ്ങി ര​ക്ഷ​പെ​ടു​ത്തി​യ​ത്.

മാ​ഞ്ഞൂ​രി​ലെ അ​ഗ​തി മ​ന്ദി​ര​മാ​യ മ​രി​യ​ൻ സൈ​ന്യം ന​ട​ത്തു​ന്ന മാ​ഞ്ഞൂ​ർ കി​ഴ​ക്കേ​ട​ത്ത് പ്രാ​യി​ൽ ലി​ജു​വി​ൻ്റെ​യും ഷൈ​നി​യു​ടെ​യും മ​ക​ളാ​യ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യാ​യ അ​ൽ​ഫോ​ൻ​സ ലി​ജു​വാ​ണ് കി​ണ​റ്റി​ൽ ഇ​റ​ങ്ങി ആ​ട്ടി​ൻ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ചു​റ്റു​മ​തി​ലു​ള​ള വ​ല​യി​ട്ടി​രു​ന്ന കി​ണ​റി​ൻ്റെ മ​തി​ലി​ലൂ​ടെ ഓ​ടി​ക്ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മ​ണി​ക്കു​ട്ടി കി​ണ​റ്റി​ൽ വീ​ഴു​ന്ന​ത്. ഒ​ച്ച​കേ​ട്ട് ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​ർ മ​ണി​ക്കു​ട്ടി മു​ങ്ങി​ത്താ​ഴു​ന്ന​താ​ണ് ക​ണ്ട​ത്.

ഉ​ട​ൻ ത​ന്നെ അ​യ​ൽ​വാ​സി കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യെ​ങ്കി​ലും പ​കു​തി​യോ​ടെ ഇ​റ​ങ്ങാ​നാ​വാ​ത ക​യ​റി​പ്പോ​ന്നു. തു​ട​ർ​ന്നാ​ണ് അ​ൽ​ഫോ​ൻ​സാ ക​യ​റി​ൽ​പ്പി​ടി​ച്ചു കി​ണ​റ്റി​ലി​റ​ങ്ങി കൊ​ട്ട​യ്ക്ക​ക​ത്ത് ആ​ടി​നെ ഇ​രു​ത്തി ക​ര​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഈ​സ​മ​യം സ​മീ​പ​വാ​സി​ക​ളി​ൽ ചി​ല​രും കി​ണ​റ്റി​ൽ ഇ​റ​ങ്ങി അ​ൽ​ഫോ​ൻ​സ് യ്ക്കു ​സ​ഹാ​യം ന​ൽ​കി. പ​ത്ത​ടി​യോ​ളം വെ​ള്ളം ഉ​ള്ള കി​ണ​റാ​ണി​ത്.

കൊ​ട്ട​യി​ൽ ക​യ​റ്റി ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു ത​വ​ണ മ​ണി​ക്കു​ട്ടി വീ​ണ്ടും താ​ഴേ​ക്ക് വീ​ണു പോ​യെ​ങ്കി​ലും അ​ൽ​ഫോ​ൻ​സ​യു​ടെ മ​നോ​ബ​ലം കൊ​ണ്ട് മാ​ത്ര​മാ​ണ് ആ​ട്ടി​ൻ കു​ട്ടി​യെ ക​ര​യ്ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.​

കു​റു​പ്പ​ന്ത​റ സെ​ന്റ്. സേ​വ്യേ​ഴ്സ് വി.​എ​ച്ച്.​എ​സ്.​ഇ. സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് അ​ൽ​ഫോ​ൻ​സ. മ​ണി​ക്കു​ട്ടി അ​ൽ​ഫോ​ൻ​സ​യു​ടെ പ്രീ​യ​പ്പെ​ട്ട ആ​ട്ടി​ൻ കു​ട്ടി​യാ​ണ്.

മ​ണി​ക്കു​ട്ടി​യെ കൂ​ടാ​തെ അ​ൽ​ഫോ​ൻ​സ​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​യ ഗോ​ഡ്വി​ൻ, ആ​ഗ്ന​സ്, ഗോ​ഡ്സ​ൺ എ​ന്നി​വ​രു​ടേ​താ​യി മ​ണി​ക്കു​ട്ട​ൻ, ചെ​മ്പ​ൻ, കു​ട്ടി​മാ​ണി എ​ന്നീ മൂ​ന്ന് ആ​ട്ടി​ൻ​കു​ട്ടി​ക​ളും കൂ​ടി​യു​ണ്ട് ലി​ജു​വി​ൻ്റ വീ​ട്ടി​ൽ

Related posts

Leave a Comment