ഭരണങ്ങാനം: സഹനങ്ങളെ ആത്മബലിയായി അര്‍പ്പിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ 11.15ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കൊടിയേറ്റും. മാര്‍ ജോസഫ് പള്ളിക്കാപറമ്പിലും സന്നിഹിതനായിരിക്കും.
തുടര്‍ന്ന് 11.30ന് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
പ്രധാന തിരുനാളായ 28 വരെ കബറിട പള്ളിയില്‍ രാപകല്‍ പ്രാര്‍ഥനകള്‍ക്ക് സൗകര്യമുണ്ടാകും. രാവിലെ 5.30 മുതല്‍ വൈകുന്നേരം ഏഴു വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും. എല്ലാ ദിവസും വൈകുന്നേരം 6.15ന് ജപമാലപ്രദക്ഷിണമുണ്ടായിരിക്കും. തിരുനാള്‍ ദിനമായ ഇന്നു മുതല്‍ കബറിട പള്ളിയിൽ തീര്‍ഥാടകരാല്‍ നിറയും. വിവിധ ദേശങ്ങളില്‍നിന്ന് നാനാജാതിമതസസ്ഥരായ പതിനായിരങ്ങള്‍ അനുഗ്രഹവും ആശ്വാസവും ചൊരിയുന്ന വിശുദ്ധയുടെ മാധ്യസ്ഥം തേടി ഭരണങ്ങാനത്തെത്തും.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു ഭരണങ്ങാനത്ത് കൊടിയേറുന്നു. 28 വരെയാണ് തിരുനാള്‍. തീര്‍ഥാടനകേന്ദ്രവും സെന്റ് മേരീസ് ഫൊറോന പള്ളിയും തീര്‍ഥാടകര്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരുനാള്‍ ഒരുക്കങ്ങളെക്കുറിച്ച് തീര്‍ഥാടന കേന്ദ്രം റെക്ടര്‍ റവ.ഡോ. അഗസ്റ്റിന് പാലയ്ക്കപ്പറമ്പില്‍ ദീപികയോട് സംസാരിക്കുന്നു.
ഭരണങ്ങാനത്ത് വിപുലമായ ക്രമീകരണങ്ങള്‍; റെക്ടർ റവ.ഡോ. അഗസ്റ്റിന് ദീപികയോട്
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു ഭരണങ്ങാനത്ത് കൊടിയേറുന്നു. 28 വരെയാണ് തിരുനാള്‍. തീര്‍ഥാടനകേന്ദ്രവും സെന്റ് മേരീസ് ഫൊറോന പള്ളിയും തീര്‍ഥാടകര്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരുനാള്‍ ഒരുക്കങ്ങളെക്കുറിച്ച് തീര്‍ഥാടന കേന്ദ്രം റെക്ടര്‍ റവ.ഡോ. അഗസ്റ്റിന് പാലയ്ക്കപ്പറമ്പില്‍ ദീപികയോട് സംസാരിക്കുന്നു.
ഇത്തവണത്തെ തിരുനാള്‍ പ്രത്യേകത
അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച 2008 മുതല്‍ വിശുദ്ധയുടെ തിരുനാളായിട്ടാണ് ആഘോഷിച്ചുവരുന്നത്. അതിനു മുമ്പ് ശ്രാദ്ധതിരുനാളായിരന്നു. ഇന്ന് ആഗോളസഭ മുഴുവന്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്നുണ്ട്.
ഇത്തവണ തീര്‍ഥാടകര്‍ സംഘങ്ങളായി എത്തുന്നു എന്നതാണ് ഒരു പ്രത്യേകത. ഇന്നലെ പാലാ രൂപതയിലെ മാതൃജ്യോതി അംഗങ്ങളാണ് ജപമാല ചൊല്ലി കബറിങ്കലെത്തി പ്രാര്‍ഥിച്ച് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത്. വിവിധ ഇടവകകള്‍, ഭക്ത സംഘടനകള്‍, തീര്‍ഥാടക സംഘങ്ങള്‍ ഇത്തവണയെത്തുന്നുണ്ട്.
ലളിതം, ആത്മീയതയ്ക്കു പ്രാധാന്യം
ലളിതജീവിതം നയിച്ച് സഹനത്തിലൂടെ വിശുദ്ധിയുടെ കിരീടം അണിഞ്ഞവളാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ. അതിനാല്‍ തിരുനാള്‍ ആഘോഷവും ലളിതമാണ്. ചെണ്ട, ബാന്‍ഡ് തുടങ്ങിയവയില്ല. ആത്മീയതയ്ക്കാണ് പ്രധാന്യം. വിവിധ റീത്തുകളില്‍ നിന്നായി 13 പിതാക്കന്മാരും 140 വൈദികരും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ദിവസവും രാവിലെ 5.30 മുതല്‍ രാത്രി ഏഴുവരെ വിശുദ്ധ കുര്‍ബാനയുണ്ട്. വൈകുന്നേരങ്ങളില്‍ ജപമാല-മെഴുകുതിരി പ്രദക്ഷിണവും. 28ന് പുലര്‍ച്ചെ 4.45 മുതല്‍ രാത്രി 9.30 വരെ വിശുദ്ധ കുര്‍ബാനയുണ്ട്.
പാര്‍ക്കിംഗ് സൗകര്യം
തീര്‍ഥാടകര്‍ക്കായി കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാരീഷ് ഹാളിനു സമീപം 200 വാഹനങ്ങള്‍ അധികമായി പാര്‍ക്ക് ചെയ്യാം. ഷ്റൈന്‍ ഗ്രൗണ്ട്, സ്കൂള്‍ ഗ്രൗണ്ട്, ഗേള്‍സ് സ്കൂള്‍ ഗ്രൗണ്ട്, കാന്റീനിനു സമീപം എന്നിവിടങ്ങളിലും പാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്.
അത്ഭുതങ്ങള്‍
കാഴ്ച, ശ്രവണ സൗഖ്യം, പഠനം, വിദേശ ജോലി, സന്താനഭാഗം എന്നിങ്ങനെ ഏറെപ്പേര്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കുന്നുണ്ട്.
പള്ളി അടയ്ക്കില്ല
പാലാ രൂപത പ്ലാറ്റിനം ജൂബിലി ഭാഗമായി ഇത്തവണ തിരുനാള്‍ ദിവസങ്ങളില്‍ 24 മണിക്കൂറും കബറിട പള്ളി തുറന്നിടും. രാത്രി നിശബ്ദപ്രാര്ഥനയ്ക്ക് നിരവധിപ്പേരാണ് എത്തുന്നത്.ഇവര്‍ക്ക് സുരക്ഷിതമായി പ്രാര്‍ഥിക്കുന്നതിനും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനും സൗകര്യമുണ്ട്. താമസ സൗകര്യവും വര്‍ധിപ്പിച്ചിട്ടുണ്ട്.