അ​ബി​ഗേ​ലി​നെ തി​രി​ച്ച​റി​ഞ്ഞ​തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്ക് പ്ര​ധാ​നം; ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ഷെ​യ്ന്‍ നി​ഗം

കൊ​ച്ചി: കൊ​ല്ല​ത്ത് കാ​ണാ​താ​യ അ​ബി​ഗേ​ല്‍ സാ​റ റെ​ജി​യെ തി​രി​ച്ച​റി​യാ​ന്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​ങ്ക് പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ന​ട​ന്‍ ഷെ​യ്ന്‍ നി​ഗം.

കു​ട്ടി​യെ തി​രി​ച്ച​റി​യാ​ന്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​ങ്കാ​ണ് പ്ര​ധാ​നം. ഇ​ന്ന​ലെ മു​ത​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ കേ​ട്ടു വ​ന്ന സ​ക​ല കു​ത്തു​വാ​ക്കു​ക​ളും ഭേ​ദി​ച്ച് അ​വ​ര്‍ ന​ട​ത്തി​യ പ്ര​ചാ​ര​ണം കു​ട്ടി​യെ ക​ണ്ടെ​ത്താ​നും തി​രി​ച്ച​റി​യാ​നും സ​ഹാ​യി​ച്ചു എ​ന്ന​തി​ല്‍ ത​ര്‍​ക്ക​മി​ല്ല.

പോ​ലീ​സ് എ​ടു​ത്ത ന​ട​പ​ടി​ക​ളു​ടെ​യും സ​ന്നാ​ഹ​ങ്ങ​ളു​ടെ​യും ഫ​ല​മാ​യി​ട്ടാ​ണ് പ്ര​തി​ക​ള്‍​ക്ക് ജി​ല്ല​വി​ട്ട് പു​റ​ത്ത് പോ​കാ​ന്‍ സാ​ധി​ക്കാ​തെ പോ​യ​ത്.

അ​തോ​ടൊ​പ്പം കൊ​ല്ലം ആ​ശ്രാ​മം പോ​ലെ ഉ​ള്ള ഒ​രു പ്ര​ധാ​ന ഭാ​ഗ​ത്ത് പ​ട്ടാ​പ​ക​ല്‍ ഇ​ത്ര​യും പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ള്‍ ഭേ​ദി​ച്ച് ഈ ​കു​ഞ്ഞു​മാ​യി വാ​ഹ​ന​ത്തി​ല്‍ അ​വ​ര്‍ എ​ത്തി​യ​ത് ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്നു.

സ​ന്തോ​ഷ വാ​ര്‍​ത്ത​യോ​ടൊ​പ്പം ഇ​തി​ന്‍റെ പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് സാ​ധി​ക്ക​ട്ടെ​യെ​ന്നാ​ണ് ഷെ​യ്ന്‍ നി​ഗം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്.

Related posts

Leave a Comment