രജനീകാന്തിന്റെ അനുഗ്രഹത്തോടെ അമലയുടെ രണ്ടാം വരവ്

amala-paulവിവാഹമോചനത്തിനു ശേഷം തമിഴില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് അമല പോള്‍. ധനുഷ് നായകനാവുന്ന വേലയില്ലാ പട്ടധാരിയുടെ രണ്ടാം ഭാഗമാണ് അമലയുടെ അടുത്ത ചിത്രം. സംവിധായകന്‍ എംഎല്‍ വിജയുമായുള്ള വിവാഹമോചനത്തിനു ശേഷം അമല അഭിനയിക്കുന്ന തമിഴ് ചിത്രമാണ് വേലയില്ലാ പട്ടധാരി. 2014 ല്‍ പുറത്തിറങ്ങിയ വേലയില്ലാ പട്ടധാരിയുടെ രണ്ടാം ഭാഗമാണിത്.

ചിത്രത്തിന്റെ ആദ്യഭാഗത്തിലും അമല പോള്‍ തന്നെയായിരുന്നു നായിക. പക്ഷേ വേല്‍രാജിനുപകരം സൗന്ദര്യ രജനീകാന്താണ് രണ്ടാം ഭാഗത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. കഥയും സംഭാഷണവും ധനുഷ് ആണ്. കബാലിയുടെ നിര്‍മാതാവായ കലൈപുലി എസ് താണുവും ധനുഷിന്റെ വണ്ടര്‍ ബാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ്, സീന്‍ റോള്‍ എന്നിവരാണ് സംവിധാനം. രജനീകാന്തിന്റെ അനുഗഹത്തോടെയാണ് വിഐപി 2വിന്റെ യാത്ര തുടങ്ങിയ തെന്നാണ് അമല പോള്‍ പറയുന്നത്.

Related posts