അമരം സിനിമ അത്രയും കളക്ഷൻ നേടുമെന്നോ തന്റെ കഥാപാത്രത്തിന് അത്രയും ഇമേജ് ഉണ്ടാകുമെന്നോ അഭിനയിക്കുന്ന സമയത്ത് പ്രതീക്ഷിച്ചിരുന്നില്ല എന്ന് അശോകൻ.
ആ സമയത്ത് ജനങ്ങള്‍ സിനിമയെയും കഥാപാത്രത്തെയും ഏറ്റെടുത്തു. ഇപ്പോഴും സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചിലർ കമന്റുകള്‍ പറയാറുണ്ട്. രാഘവാ.. ഒരു കൊമ്പനെ പിടിച്ചോണ്ട് വരുവോ എന്നൊക്കെ ചോദിക്കാറുണ്ട്.
ഇന്നും പല ചെറുപ്പക്കാരും മിമിക്രി ആര്‍ട്ടിസ്റ്റുകളുമൊക്കെ ഈ സംഭാഷണങ്ങള്‍ സെലിബ്രേറ്റ് ചെയ്യുന്നുണ്ട്. അത് നമ്മളെ സംബന്ധിച്ച് വലിയൊരു ബഹുമതിയാണ് എന്ന് അശോകൻ പറഞ്ഞു.

