വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ തീ ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ; തൊട്ടടുത്ത മുറിയിൽ ഒന്നുമറിയാതെ ഭർത്താവ്; വീട്ടുകാർ പറ‍യുന്നതിങ്ങനെ


അ​വ​ണൂ​ർ (തൃശൂർ): വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ തീ ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നു പി​ൻ​വ​ശം ത​ങ്ങാ​ല്ലൂ​ർ വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ അ​ന്പി​ളി(53)​യാ​ണ് മ​രി​ച്ച​ത്. അ​വ​ണൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ന​ഴ്സാ​യി​രു​ന്നു.

ഒ​രാ​ഴ്ച മു​ന്പാ​ണ് വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ച​ത്. വ​ര​വൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചു​മ​ത​ലേ​യേ​റ്റ​തി​നു ശേ​ഷം അ​വ​ധി​യി​ലാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​ത്രി 12.30 വ​രെ പ്ര​മോ​ഷ​ൻ സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ ശ​രി​യാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന​ത് വീ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു​വ​ത്രേ. രാ​വി​ലെ ഏ​ഴ​ര​യ​ക്ക് ഭ​ർ​ത്താ​വ് കു​ളി​മു​റി​യി​ലേ​ക്ക് വ​ന്ന​പ്പോ​ഴാ​ണ് ഭാ​ര്യ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

റ​വ​ന്യൂ വ​കു​പ്പി​ൽ നി​ന്നും വി​ര​മി​ച്ച ഭ​ർ​ത്താ​വ് ക്യ​ഷ​ണ​ൻ​കു​ട്ടി മ​റ്റെ​രു മു​റി​യി​ൽ ആ​ണ് കി​ട​ന്നി​രു​ന്ന​ത്.ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​വ​ർ അ​ണി​ഞ്ഞി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​ഴി​ച്ച് വെ​ച്ച നി​ല​യി​ൽ ക​ട്ടി​ലി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കു​ളി​മു​റി​യി​ൽ നി​ന്നും മ​ണ്ണെ​ണ്ണ കു​പ്പി​യും ല​ഭി​ച്ചി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​ക്ക​ൾ: അ​ഹീ​ന, അ​തു​ൽ.

Related posts

Leave a Comment