ടെ​​​സ്റ്റ് റാ​​​ങ്കിം​​​ഗ്; ആ​​​ദ്യ പ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് ഇ​​​ടം​​​ നേ​​​ടി​​​യവർ


ദു​​​ബാ​​​യ്: ഐ​​​സി​​​സി ടെ​​​സ്റ്റ് റാ​​​ങ്കിം​​​ഗി​​​ൽ രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യ്ക്കും വി​​​രാ​​​ട് കോ​​ഹ്‌​​ലി​​ക്കും സ്ഥാ​​​ന​​​ച​​​ല​​​ന​​​മി​​​ല്ല. ഇ​​​രു​​​വ​​​രും ആ​​​ദ്യ പ​​​ത്തി​​​ൽ ഇ​​​ടം​ നി​​​ല​​​നി​​​ർ​​​ത്തി.

രോ​​​ഹി​​​ത് അ​​​ഞ്ചാം സ്ഥാ​​​ന​​​ത്തും കോ​​​ഹ്‌​​ലി ഒ​​​ന്പ​​​താ​​​മ​​​തു​​​മാ​​​ണ്. ആ​​​ദ്യ പ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് ഇ​​​ടം​​​ നേ​​​ടി​​​യ​​​തും ഇ​​​വ​​​ർ മാ​​​ത്ര​​​മാ​​​ണ്.

ഓ​​​സീ​​​സ് താ​​​രം മാ​​​ർ​​​ന​​​സ് ല​​​ബു​​​ഷെ​​​യ്നാ​​​ണു ബാ​​​റ്റ​​​ർ​​​മാ​​​രു​​​ടെ റാ​​​ങ്കിം​​​ഗി​​​ൽ ഒ​​​ന്നാ​​​മ​​​ത്. ന്യൂ​​​സി​​​ല​​​ൻ​​​ഡ് താ​​​രം കെ​​​യ്ൻ വി​​​ല്യം​​​സ​​​ണെ മ​​​റി​​​ക​​​ട​​​ന്ന് സ്റ്റീ​​​വ് സ്മി​​​ത്ത് മൂ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തി. ജോ ​​​റൂ​​​ട്ടാ​​​ണു ര​​​ണ്ടാ​​​മ​​​ത്.

ഡീ​​​ൻ എ​​​ൽ​​​ഗ​​​റും ഉ​​​സ്മാ​​​ൻ ഖ​​​വാ​​​ജ​​​യും ആ​​​ദ്യ പ​​​ത്തി​​​ൽ ഇ​​​ടം​​പി​​​ടി​​​ച്ചി​​​ട്ടു​​​ണ്ട്.ബൗ​​​ള​​​ർ​​​മാ​​​രു​​​ടെ റാ​​​ങ്കിം​​​ഗി​​​ൽ എ​​​ട്ടു സ്ഥാ​​​ന​​​ങ്ങ​​​ൾ മു​​​ന്നോ​​​ട്ടു​​​ ക​​​യ​​​റി മൂ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ കൈ​​​ൽ ജാ​​​മി​​​സ​​​ണ്‍ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി.

ഇ​​​ന്ത്യ​​​ൻ സ്പി​​​ന്ന​​​ർ ര​​​വി​​​ച​​​ന്ദ്ര​​​ൻ അ​​​ശ്വി​​​ൻ ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​ണ്. ഒ​​​ന്നാ​​​മ​​​ത് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഫാ​​​സ്റ്റ് ബൗ​​​ള​​​ർ പാ​​​റ്റ് ക​​​മ്മി​​​ൻ​​​സാ​​​ണ്.

Related posts

Leave a Comment