അമ്പൂരി കൊലപാതകം; അഖിലിനെ തെളിവെടുപ്പിന് എത്തിച്ചു; നാട്ടുകാർ കല്ലെറിഞ്ഞു കൂക്കിവിളിച്ചു

തിരുവനന്തപുരം: അന്പൂരി കൊലപാതകക്കേസിലെ ഒന്നാം പ്രതി അഖിലിനെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുത്തു. വൻ പോലീസ് സന്നാഹത്തിന്‍റെ അകന്പടിയോടെയാണ് പ്രതിയെ സ്ഥലത്ത് എത്തിച്ചതെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. വൻ ജനാവലിയാണ് സ്ഥലത്ത് തടിച്ചുകൂടിയത്. നാട്ടുകാർ പ്രതിയെ കൂക്കിവിളിച്ചു. അതിനിടെ പ്രതിക്ക് നേരെ കല്ലേറുമുണ്ടായി. വളരെ പണിപ്പെട്ടാണ് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങിയത്.

മൃതദേഹം കുഴിച്ചിട്ട സ്ഥലത്തും വീടിനുള്ളിലും പോലീസ് പ്രതിയെ എത്തിച്ചു. ഇതിന് ശേഷം പുറത്തേക്ക് കൊണ്ടുപോകുന്പോഴാണ് കല്ലേറുണ്ടായത്. കൊലപാതകത്തിന് കൂട്ടുനിന്ന മാതാപിതാക്കളെയും അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാർ മുദ്രാവാക്യം മുഴക്കി.

നേരത്തെ അറസ്റ്റിലായ അഖിലിന്‍റെ ജേഷ്ഠൻ രാഹുലിനെ സ്ഥലത്ത് എത്തിച്ച് പോലീസ് ഇതുവരെ തെളിവെടുപ്പ് നടത്തിയിട്ടില്ല. ഇയാൾ നിലവിൽ റിമാൻഡിലാണ്. അതേസമയം കേസിൽ ആദ്യം അറസ്റ്റിലായ മൂന്നാം പ്രതി ആദർശിനെ മൃതദേഹം പുറത്തെടുക്കാൻ സ്ഥലത്ത് എത്തിച്ചപ്പോൾ തെളിവെടുപ്പും പൂർത്തിയാക്കിയെന്ന് പോലീസ് വ്യക്തമാക്കി.

തിരുപുറം പുത്തൻകടയിൽ ജോയ്ഭവനിൽ രാഖിയെ ഒരുമാസം മുൻപാണ് കാണാതായത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഖിലിന്‍റെ വീടിന്‍റെ സമീപം പെൺകുട്ടിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന് കണ്ടെത്തിയത്.

Related posts