“അ​ക്കൗ​ണ്ടി​ൽ പ​ണം വ​ന്ന​ത് പ​ച്ച​ക്ക​റി വ്യാ​പാ​രം ന​ട​ത്തി’; അച്ഛനെ ശുശ്രൂഷിക്കാൻ ജാ​മ്യം അനുവദിക്കണമെന്ന് വാ​ദി​ച്ച് ബി​നീ​ഷ്; അപേക്ഷയിൽ കോടതി ചെയ്തതിങ്ങനെ



ബം​ഗ​ളൂ​രു: ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ജ​യി​ൽ ക​ഴി​യു​ന്ന ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ഒ​രാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. ഏ​ഴു​മാ​സ​ത്തെ ജ​യി​ൽ​വാ​സം ജാ​മ്യം ന​ൽ​കാ​നു​ള്ള കാ​ര​ണ​മ​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ക​ള്ള​പ്പ​ണം ത​നി​ക്കി​ല്ലെ​ന്നും പ​ച്ച​ക്ക​റി വ്യാ​പാ​ര​ത്തി​ലൂ​ടെ​യാ​ണ് അ​ക്കൗ​ണ്ടി​ൽ കൂ​ടു​ത​ൽ പ​ണം വ​ന്ന​തെ​ന്നു​മാ​ണ് ബി​നീ​ഷി​ന്‍റെ കോ​ട​തി​യി​ലെ വാ​ദം.

അ​സു​ഖ ബാ​ധി​ത​നാ​യ പി​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ പ​രി​ച​രി​ക്കാ​ൻ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ബി​നീ​ഷി​ന്‍റെ ആ​വ​ശ്യം. ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യു​ടെ അ​വ​ധി​ക്കാ​ല ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Related posts

Leave a Comment