നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ  ആം​ബു​ല​ൻ​സ് ക​ട്ട​പ്പു​റ​ത്ത്;  തുരുമ്പെടുത്ത് നശിപ്പിക്കാതെ അടിയന്തിര നടപടി എടുക്കണമെന്ന് നാട്ടുകാർ

നാ​ദാ​പു​രം: നാ​ദാ​പു​രം സ​ർ​ക്കാ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഏ​ക ആം​ബു​ല​ൻ​സ് ക​ട്ട​പ്പു​റ​ത്താ​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും അ​ധി​കൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ല ഇ​തി​നി​ട​യി​ൽ നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ ആം​ബു​ല​ൻ​സ് തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ക​യാ​ണ്. ബി​നോ​യ് വി​ശ്വം എം​എ​ല്‍​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു അ​ന്ന് ആം​ബു​ല​ൻ​സ് വാ​ങ്ങി​യ​ത്‌. വാ​ഹ​ന​ത്തി​ന് സ്ഥി​രം ഡൈ​വ​റെ നി​യ​മി​ച്ചി​രു​ന്നി​ല്ല. 2018ൽ ​എച്ച്എം​സി യോ​ഗ​ത്തി​ലാ​ണ് ഡ്രൈ​വ​റെ ദി​വ​സവേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഇ​ക്കാ​ല​യ​ള​വി​ൽ നി​ര​വ​ധി ത​വ​ണ വാ​ഹ​നം അ​പ​ക​ട​ത്തി​ൽപ്പെ​ട്ടി​രു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലെ​യും വ​ർ​ക്ക് ഷോ​പ്പു​ക​ളി​ൽ കി​ട​ന്ന ആം​ബു​ല​ൻ​സ് ഓ​രോ പ്രാ​വ​ശ്യ​വും ജ​ന​ങ്ങ​ളു​ടെ മു​റ​വി​ളി​യെ തു​ട​ർ​ന്ന് വ​ൻ​തു​ക ചി​ല​വ​ഴി​ച്ചാ​ണ് ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആം​ബു​ല​ൻ​സ് ക​ട്ട​പ്പു​റ​ത്താ​യ​തോ​ടെ ക​ഷ്ട​പ്പെ​ടു​ന്ന​ത് ആ​ദി​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളാ​ണ്.

നേ​ര​ത്തെ റോ​ഡ​പ​ക​ട​ത്തി​ൽപ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​യെ നാ​ദാ​പു​രം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വി​ദ​ഗ്ധചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​നാ​യി ആം​ബു​ല​ൻ​സ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ര​ക്തം വാ​ർ​ന്ന് മ​രി​ച്ച സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ അ​റു​പ​തി​നാ​യി​രം രൂ​പ​യോ​ളം വേ​ണ്ടി വ​രു​മെ​ന്നാ​ണ് ക്ക​ണ​ക്കാ​ക്കു​ന്ന​ത്. അ​ത്യാ​സ​ന്ന നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന ഒ​രു മ​നു​ഷ്യ ജീ​വ​നെ ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ഈ തുക ഒ​ന്നു​മ​ല്ല. എ​ങ്കി​ലും അ​ധി​കൃ​ത​ർ ഉ​റ​ക്കം ന​ടി​ക്കു​ക​യാ​ണ്.

Related posts