അ​മേ​രി​ക്ക​യി​ൽ അ​ടു​ത്ത​ത് വ​നി​താ പ്ര​സി​ഡ​ന്‍റ്: നി​ക്കി ഹേ​ലി

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യ്ക്ക് അ​ടു​ത്ത​ത് വ​നി​താ പ്ര​സി​ഡ​ന്‍റ് ആ​യി​രി​ക്കു​മെ​ന്നു റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യും ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ വം​ശ​ജ​യു​മാ​യ നി​ക്കി ഹേ​ലി.

താ​നോ നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ ഹാ​രി​സോ ആ ​സ്ഥാ​നം വ​ഹി​ക്കു​മെ​ന്നു നി​ക്കി ഹേ​ലി പ​റ​ഞ്ഞു. ഡൊ​ണാ​ൾ​ഡ് ട്രം​പി​നും ജോ ​ബൈ​ഡ​നും പ്ര​സി​ഡ​ന്‍റാ​കാ​ൻ ക​ഴി​യാ​ത്ത​ത്ര പ്രാ​യ​മു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പു​ക​ളി​ൽ ട്രം​പി​ന് പി​ന്നി​ലാ​യി​രു​ന്നു ഹേ​ലി (52). ര​ണ്ടാ​മ​തും വൈ​റ്റ് ഹൗ​സി​ലെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന 77 കാ​ര​നാ​യ ട്രം​പി​നെ പി​ന്തു​ണ​യ്ക്കാ​ൻ ഹേ​ലി ത​യാ​റാ​യി​രു​ന്നി​ല്ല. 70 ശ​ത​മാ​നം അ​മേ​രി​ക്ക​ക്കാ​രും ട്രം​പി​നെ​യോ ബൈ​ഡ​നെ​യോ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. 59 ശ​ത​മാ​നം അ​മേ​രി​ക്ക​ക്കാ​രും ബൈ​ഡ​നും ട്രം​പി​നും പ്രാ​യ​മു​ണ്ടെ​ന്നു ക​രു​തു​ന്നു-​ഹേ​ലി പ​റ​ഞ്ഞു.

Related posts

Leave a Comment