എ​ല്ലാ ക​ണ്ണു​ക​ളും നെ​വാ​ഡ​യി​ൽ! അമേരിക്കയിൽ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക്…

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​രഞ്ഞെ​ടു​പ്പ് ഫോ​ട്ടോ​ഫി​നി​ഷിം​ഗി​ലേ​ക്ക് എ​ത്തു​ന്പോ​ൾ എ​ല്ലാ ക​ണ്ണു​ക​ളും നെ​വാ​ഡ​യി​ലേ​ക്ക്. അ​രി​സോ​ണ​യി​ലെ 11 ഇ​ല​ക്ട്ര​ല്‍ വോ​ട്ടു​ക​ള്‍ കൂ​ടി ചേ​ര്‍​ത്ത് ബൈ​ഡ​ൻ 264 ഇ​ല​ക്ട്ര​ല്‍ വോ​ട്ടു​ക​ള്‍ നേ​ടി.

നെ​വാ​ഡ​യി​ലെ ആ​റ് ഇ​ല​ക്ട്ര​ല്‍ വോ​ട്ടു​ക​ള്‍ കൂ​ടി​യാ​കു​മ്പോ​ള്‍ 270 എ​ന്ന മാ​ജി​ക്ക് ന​മ്പ​ര്‍ ബൈ​ഡ​ന് തി​ക​യ്ക്കാ​നാ​കും.

എ​ന്നാ​ല്‍ നെ​വാ​ഡ​യി​ല്‍ 0.6 ശ​ത​മാ​ന​ത്തി​ന്റെ നേ​രി​യ ലീ​ഡ് മാ​ത്ര​മാ​ണ് ബൈ​ഡ​നു​ള്ള​ത്. 214 ഇ​ല​ക്ട്ര​ല്‍ വോ​ട്ടു​ക​ളാ​ണ് ഇ​തു​വ​രെ ട്രം​പ് നേ​ടി​യി​രി​ക്കു​ന്ന​ത്.

ട്രം​പി​ന് വി​ജ​യി​ക്ക​ണ​മെ​ങ്കി​ൽ ജോ​ര്‍​ജി​യ(16), നോ​ര്‍​ത്ത് ക​രോ​ലി​ന(15), പെ​ന്‍​സി​ല്‍​വാ​നി​യ(20) സം​സ്ഥാ​ന​ങ്ങ​ള്‍ നി​ല​നി​ര്‍​ത്തു​ക​യും ഇ​പ്പോ​ള്‍ ബൈ​ഡ​ന് നേ​രി​യ ലീ​ഡു​ള്ള നെ​വാ​ഡ കൂ​ടി പി​ടി​ക്കു​ക​യും വേ​ണം.

നെ​വാ​ഡ് ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ട്രം​പാ​ണ് മു​ന്നി​ൽ നെ​വാ​ഡ് പി​ടി​ച്ചെ​ടു​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ ട്രം​പി​ന് പ​ര​മാ​വ​ധി 267 ഇ​ല​ക്ട്ര​ല്‍ വോ​ട്ടു​ക​ളെ ല​ഭി​ക്കൂ.

അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടെ​ന്ന് റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പ് ആ​രോ​പി​ച്ചു. ത​പാ​ൽ വോ​ട്ടി​ൽ വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ന​ട​ന്നെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ട്രം​പ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. ട്രം​പ് കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ന്തി​മ ഫ​ലം വൈ​കു​മെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment