കാ​ഴ്ച​ക്കാ​ർ​ക്കി​വ​ൻ പു​ലി​യല്ല കേട്ടാ, ​ഒ​രു ഒ​ന്നൊ​ന്ന​ര സിം​ഹം…!  ജ​ലാ​ശ​യ​ങ്ങ​ളി​ൽ അ​ത്ഭു​തമൊരുക്കി  മൂ​ന്നു വ​യ​സു​കാ​ര​ൻ എമിൻ


മംഗലം ശങ്കരന്‌കുട്ടി
ഷൊ​ർ​ണൂ​ർ: ജ​ലാ​ശ​യ​ങ്ങ​ളി​ൽ അ​ത്ഭു​തം തീ​ർ​ത്ത് മൂ​ന്നു വ​യ​സു​കാ​ര​ൻ. കാ​ഴ്ച​ക്കാ​ർ​ക്കി​വ​ൻ പു​ലി​യല്ല കേട്ടാ… ​ഒ​രു ഒ​ന്നൊ​ന്ന​ര സിം​ഹം…! മു​തി​ർ​ന്ന​വ​ർ​ക്കുപോ​ലും അ​ജ്ഞാ​ത​മാ​യ ജ​ല​പാ​ഠ​ങ്ങ​ളു​ടെ മ​ർ​മം ചെ​റു​ബാ​ല്യ​ത്തി​ൽത​ന്നെ കീ​ഴ​ട​ക്കി​യ ഈ ​അ​ത്ഭു​ത ബാ​ല​നു വെ​ള്ളം “പു​ല്ലാ​ണ്’.

ഇ​തു ഷൊ​ർ​ണൂ​ർ പ​ടി​ഞ്ഞാ​റേതി​ൽ ജു​മാ​ന​യു​ടേ​യും സ​ലീം അ​ബ്ദു​ള്ള​യു​ടേ​യും മ​ക​ൻ എ​മി​ൻ അ​ബ്ദു​ള്ള. എ​ത്ര ആ​ഴം കൂ​ടി​യ ജ​ലാ​ശ​യ​ങ്ങ​ളും എ​മി​ൻ സ​ധൈ​ര്യം നീ​ന്തി​ക്ക​യ​റും. എ​ത്ര വെ​ള്ള​മു​ണ്ട​ങ്കി​ലും അ​തൊ​ന്നും എ​മി​നു നീ​ന്താ​നൊ​രു ത​ട​സ​മ​ല്ല.

വെ​ള്ള​ത്തി​ൽ ക​മി​ഴ്ന്നും മ​ല​ർ​ന്നും ചെ​രി​ഞ്ഞും ഒ​രു മ​ത്സ്യ​ത്തി​ന്‍റെ മെ​യ്‌വ​ഴ​ക്ക​ത്തോ​ടെ മു​ങ്ങാം​കുഴി​യി​ട്ടും എ​മി​ൻ നീ​ന്തു​ന്ന​ത് കാ​ഴ്ച​ക്കാ​ർ​ക്ക് അ​ത്ഭു​ത​ത്തോ​ടും അ​തി​ലേ​റെ ഭ​യ​ത്തോ​ടുകൂ​ടി​യു​മ​ല്ലാ​തെ ക​ണ്ടുനി​ൽ​ക്കാ​നാ​വി​ല്ല.

എ​ട്ടുമാ​സം പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് വെ​ള്ള​ത്തോ​ടു​ള്ള കു​ട്ടി​യു​ടെ പ്ര​ത്യേ​ക ക​ന്പം വീ​ട്ടു​കാ​ർ തി​രി​ച്ച​റി​ഞ്ഞ​ത്. ര​ണ്ട​രവ​യ​സി​ൽത​ന്നെ ബീ​ച്ചി​ലും കു​ള​ത്തി​ലു​മൊ​ക്കെ കു​ട്ടി നീ​ന്താ​ൻ തു​ട​ങ്ങി.

ഖ​ത്ത​റി​ലാ​യി​രു​ന്ന കു​ടും​ബം കോ​വി​ഡ് പ്ര​ശ്ന​ത്തെതു​ട​ർ​ന്നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഷൊ​ർ​ണൂ​രി​ൽ നീ​ന്ത​ൽ വി​ദ​ഗ്ധ​ൻ രാ​മ​കൃ​ഷ്ണ​ന്‍റെ മു​ന്നി​ലെ​ത്തി​ച്ച് എ​മി​ൻ അ​ബ്ദു​ള്ള​യു​ടെ നീ​ന്താ​നു​ള്ള അ​സാ​ധാ​ര​ണ ക​ഴി​വ് വീ​ട്ടു​കാ​ർ പ​രീ​ക്ഷി​ച്ചു.

കു​ള​പ്പു​ള്ളി അ​ന്തി​മ​ഹാ​കാ​ള​ൻ​ചി​റ​യി​ൽ കു​ഞ്ഞ് എ​മി​ൻ നീ​ന്തിത്തുടി​ക്കു​ന്ന കാ​ഴ്ചക​ണ്ട് രാ​മ​കൃ​ഷ്ണ​നും ഞെ​ട്ടി.ഒ​രേ​ക്ക​ർ വി​സ്തൃ​തി​യി​ൽ ആ​ഴ​വും പ​ര​പ്പു​മു​ള്ള​താ​ണ് അ​ന്തി​മ​ഹാ​കാ​ള​ൻ​ചി​റ. ചി​റ​യി​ൽ മ​ല​ർ​ന്നു നീ​ന്തി​യും വെ​ള്ള​ച്ച​വി​ട്ടി​ൽനി​ന്നും എ​മി​ൻ അ​ത്ഭു​ത​ങ്ങ​ൾ കാ​ട്ടി.

ഏ​റെനേ​രം നീ​ന്താ​ൻ ക​ഴി​യു​ന്നു​വെ​ന്ന​തും എ​മി​ന്‍റെ പ്ര​ത്യേ​കത​യാ​ണ്.ചി​റ​യി​ൽ നീ​ന്താ​ൻ മു​തി​ർ​ന്ന​വ​ർപോ​ലും ഭ​യ​പ്പെ​ടു​ന്പോ​ഴാ​ണ് ഒ​ട്ടും ഭ​യ​മി​ല്ലാ​തെ എ​മി​ൻ ആ​ഴ​ങ്ങ​ളെ​യും ദൂ​ര​ത്തെ​യും കീ​ഴ​ട​ക്കു​ന്ന​ത്.

രാ​മ​കൃ​ഷ്ണ​ൻ കു​ട്ടി​യെ നീ​ന്താ​നാ​യി ചി​റ​യി​ലേ​ക്കു തൂ​ക്കി​യി​ടു​ന്ന​തും കു​ട്ടി മ​ല​ർ​ന്നുനീ​ന്തി ജ​ലാ​ശ​യ​ത്തി​ൽ വി​സ്മ​യം സൃ​ഷ്ടി​ക്കു​ന്ന​തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.

ശ്വാ​സ​നി​യ​ന്ത്ര​ണ​ത്തോ​ടെ ഏ​റെ നേ​രം ജ​ലാ​ശ​യ​ങ്ങ​ളി​ൽ നീ​ന്താ​ൻ കു​ട്ടി​ക്കുള്ള പ്ര​ത്യേ​ക ക​ഴി​വ് ബോ​ധ്യ​പ്പെ​ട്ട​താ​യി രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

കൈ​കാ​ലു​ക​ൾ ന​ന്നാ​യി ഉ​പ​യോ​ഗി​ക്കാ​നും അ​റി​യു​ന്നു. ക്ഷീ​ണം ബാ​ധി​ക്കാ​തെ മ​ല​ർ​ന്നുനീ​ന്തി ജ​ലാ​ശ​യ​ത്തി​ൽ ക​ഴി​യാ​നും കു​ഞ്ഞി​നു പ്ര​ത്യേ​ക ക​ഴി​വു​ണ്ട്.

നീ​ന്ത​ൽ അ​റി​യാ​ത്ത​തി​ന്‍റെ പേ​രി​ൽ ജ​ലാ​ശ​യ​ങ്ങ​ളു​ടെ ആ​ഴ​ങ്ങ​ളി​ൽ പൊ​ലി​ഞ്ഞുതീ​രു​ന്ന പു​തു​ത​ല​മു​റ​യ്ക്കും പ​ഴ​മ​ക്കാ​ർ​ക്കും ഈ ​കു​രു​ന്നുബാ​ല​ൻ നീ​ന്ത​ൽ അ​ഭ്യ​സി​ക്കു​ന്ന​തി​ന് പ്ര​ചോ​ദ​ന​മാ​യി തീ​രു​മെ​ന്ന് നീ​ന്ത​ൽ വി​ദ​ഗ്ധ​നാ​യ ഷൊ​ർ​ണൂ​ർ രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment