ആമിര്‍ വേറെ ലെവലാണ്

ameerഅമീര്‍ ഖാന്റെ ചിത്രം എന്നു പറയുമ്പോഴേ സമാന്തര സിനിമയി ല്‍ നിന്ന് വ്യത്യസ്തമായുള്ള കാഴ്ചയാണതെന്ന് ആരാധകര്‍ എന്നും പ്രതീക്ഷിക്കും. ആ പ്രതീക്ഷ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുളളതാണ് ബോളിവുഡിലെ ഈ പെര്‍ഫക്ഷനിസ്റ്റ് ഖാന്റെ വിജയ രഹസ്യം.

അതുകൊണ്ടു തന്നെ ആമിര്‍ എന്നും വേറേ ലെവലാണെന്ന് മറ്റ് താരങ്ങളുടെ ആരാധകര്‍ പോലും സമ്മതിക്കും. ആമിറിന്റെ പുതിയ ചിത്രം ദങ്കലിന്റെ റിലീസിനായുള്ള കാത്തി രിപ്പിലാണ് ആരാധകര്‍. ഇതിനിടെ ആരാധകര്‍ക്ക് ആവേശമായി ചിത്രത്തിനായി ആമിര്‍ നടത്തിയ മേക്ക് ഓവര്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

മഹാവീര്‍ ഭോഗട്ട് എന്ന ഗുസ്തി പരിശീലകനെ അവതരിപ്പിക്കാന്‍ ശരീരഭാരം 98 കിലോ ആയി ആമിര്‍ ഉയര്‍ത്തുന്നതിന്റെയും പിന്നീട് പഴയ നിലയിലേയ്‌ക്കെത്തുന്നതിന്റെയും വീഡിയോ ആണ് എത്തിയിരിക്കുന്നത്. ചിത്രത്തിനായി കഠിന പ്രയത്‌നം നടത്തുന്ന ആമിറിന്റെ വീഡിയോ വൈറലായിക്കഴിഞ്ഞു.

Related posts