മഴക്കെടുതി! അമൃതാനന്ദമയി മഠം 10 കോടി നൽകും; മഴ ശമിക്കുന്നതോടെ, ദുരിതബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തും

കൊല്ലം: കേരളത്തിലെ മഴക്കെടുതിയെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേ ക്ക് പത്തു കോടി രൂപ സംഭാവന ചെയ്യുമെന്ന് അമൃതാനന്ദമയി അറിയിച്ചു.

പ്രഖ്യാപിച്ച ധനസഹായത്തിനു പുറമേ, കൊച്ചിയിലെ അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും കല്പറ്റയിലേയും അമൃതപുരിയിലേയും അമൃതകൃപാ ചാരിറ്റബിൾ ആശുപത്രികളും വയനാട്, ഇടുക്കി, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളിൽ സ്ഥിരമായി മെഡിക്കൽ ക്യാന്പുകൾ നടത്തിവരുന്നു ണ്ട്. കൂടാതെ ഭക്ഷണം, വസ്ത്രം, കന്പിളി തുടങ്ങിയ അവശ്യസാധ നങ്ങളും വിതരണം ചെയ്യുന്നുണ്ട്.

അമൃതാനന്ദമയി മഠത്തിലെ സന്നദ്ധസേവകരും ഭക്തന്മാരും മഠത്തിന്‍റെ യുവജനവിഭാഗമായ അയുധ് പ്രവർത്തകരും സംയുക്തമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിവരുന്നു. അമൃത വിശ്വവിദ്യാപീഠം, അമൃതപുരി കാന്പസിലെ, അയുദ്ധ ത്തിന്‍റെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങൾ, വസ്ത്രങ്ങ ൾ, മരുന്നുകൾ, പലചരക്കുകൾ തുടങ്ങിയവും ദുരന്തബാധിത പ്രദേശങ്ങളിൽ എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയി ട്ടുണ്ട്.

മഴ ശമിക്കുന്നതോടെ, ദുരിതബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാനുള്ള പദ്ധതിയും ആവിഷ്ക്കരിച്ചിട്ടുണ്ട്.

Related posts