സ​ര്‍​ക്കാ​രി​ന്‍റേ​തു ശ​ബ​രി​മ​ല​യെ  ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്കം; സംഘർഷങ്ങളുണ്ടായതിന്‍റെ ഉത്തരവാദി പോലീസെന്ന് എഎൻ രാധാകൃഷ്ണൻ

തൃ​ശൂ​ര്‍: സ​ര്‍​ക്കാ​രി​ന്‍റേത് ശ​ബ​രി​മ​ല​യെ ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്ക​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍. തൃ​ശൂ​ര്‍ വൃ​ന്ദാ​വ​ന്‍ ഹോ​ട്ട​ലി​ല്‍ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ശ​ബ​രി​മ​ല​യി​ല്‍ സം​ഘ​ര്‍​ഷ​ങ്ങ​ളു​ണ്ടാ​യ​തി​ന്‍റെ ഉ​ത്ത​വാ​ദി പോ​ലീ​സാ​ണ്. സു​പ്രീം കോ​ട​തിയുടെ യു​വ​തീപ്ര​വേ​ശ​ന വി​ധി​ക്കു​ശേ​ഷം വി​ശ്വാ​സി​ക​ളാ​യ ഒ​രു സ്ത്രീ​പോ​ലും എ​ത്തി​യി​ല്ല.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ഭ​ക്ത​ര്‍ സം​യ​മ​നം പാ​ലി​ച്ചെ​ന്നും തി​രു​പ്പ​തി മോ​ഡ​ല്‍ ക്ഷേ​ത്ര​ദ​ര്‍​ശ​നം ശ​ബ​രി​മ​ല​യി​ല്‍ അ​സാ​ധ്യ​മാ​ണെ​ന്നും രാ​ധാ​കൃ​ഷ്ണ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ബി​ജെ​പി തൃ​ശൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ നാ​ഗേ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts