അനന്ദുവിന്‍റെ കരവിരുതിൽ വിരിയുന്നത് ഒറിജനലിനെപ്പോലും വെല്ലുന്നവ!


കു​മ​ര​കം: പ​ത്താം ക്ലാ​സു​കാ​ര​ൻ അ​ന​ന്ദു​വി​ന്‍റെ കൈ​വി​രു​തി​ലും ഭാ​വ​ന​യി​ലും നി​ർ​മി​ക്ക​പ്പെ​ടു​ന്ന കു​ഞ്ഞ​ൻ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്രി​യ​മേ​റെ.ടൂ​റി​സ്റ്റ് ബ​സു​ക​ൾ, ട്രാ​ക്ട​ർ, കൊ​യ്ത്ത് യ​ന്ത്രം, ഹൗ​സ് ബോ​ട്ടു​ക​ൾ തു​ട​ങ്ങി​യ അ​ന​ന്ദു​വി​ന്‍റെ ക​ലാ​സൃ​ഷ്ടി​ക​ൾ ഒ​റിജി​ന​ലു​ക​ളെ പോ​ലും വെ​ല്ലു​ന്ന​വ​യാ​ണ്.

സാ​ധ​ര​ണ മി​നി​യേ​ച്ച​റു​ക​ൾ നി​ർ​മി​ക്കു​ന്ന​വ​ർ രൂ​പ സാ​ദൃ​ശ്യ​ത്തി​നു മാ​ത്രം പ്ര​ധാ​ന്യം ന​ൽ​കു​ന്പോ​ൾ ത​ന്‍റെ സൃ​ഷ്ടി​ക​ൾ പൂ​ർ​ണ​ത​യി​ലെ​ത്ത​ണ​മെ​ന്ന വാ​ശി​യാ​ണ് അ​ന​ന്ദു​വി​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്.

കു​ഞ്ഞ​ൻ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ എ​ൻ​ജി​നു​ൾ​പ്പെ​ടെ എ​ല്ലാ അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും അ​ന​ന്ദു സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ബാ​റ്റ​റി​യി​ൽ ച​ലി​ക്കു​ക​യും റി​മോ​ട്ടി​നാ​ൽ നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ മ്യൂ​സി​ക് സി​സ്റ്റം പോ​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​ന​ന്ദു നി​ർ​മി​ച്ച ത​ങ്ങ​ളു​ടെ ബ​സു​ക​ളു​ടെ മാ​തൃ​ക ക​ണ്ടു അ​ത്ഭു​ത​പ്പെ​ട്ട ബ​സു​ട​മ​ക​ൾ അ​വ സ്വ​ന്ത​മാ​ക്കി​യ സം​ഭ​വ​ങ്ങ​ൾ ഏ​റെ​യാ​ണ്. അ​ന​ന്ദു​വി​ന്‍റെ നി​ർ​മി​തി​ക​ളി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ​ത് ട്രാ​ക്്ട​റും കൊ​യ്ത്ത് യ​ന്ത്ര​വു​മാ​ണ്.

പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പ​ത്തെ വാ​സ​വും അ​ച്ഛ​നു സ്വ​ന്ത​മാ​യി ട്രാ​ക്‌ട​റു​ള്ള​തു​മാ​ണ് ഇ​വ ര​ണ്ടും ഭം​ഗി​യാ​യി നി​ർ​മി​ക്കാ​ൻ അ​ന​ന്ദു​വി​നു പ്രേ​ര​ണ​യാ​യ​ത്.

ഫോം ​ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​റം ന​ൽ​കു​ന്ന​തും ചി​ത്രപ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തും എ​ല്ലാം ചി​ത്രര​ച​ന​യി​ൽ വാ​സ​ന​യു​ള്ള അ​ന​ന്ദു ത​ന്നെ​യാ​ണ്.

കു​ടും​ബ​ത്തി​ന്‍റെ പ​രി​പൂ​ർ​ണ പി​ന്തു​ണ​യും അ​ന​ന്ദു​വി​നു ല​ഭി​ക്കു​ന്നു​ണ്ട്. കു​മ​ര​കം എ​സ്ക​ഐം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ അ​ന​ന്ദു കൈ​പ്പു​ഴ​മു​ട്ട് പു​ത്ത​ൻ പ​റ​ന്പി​ൽ ഷ​നോ​ജി​ന്‍റെ​യും പ​രേ​ത​യാ​യ ര​ജ​നി​യു​ടെ​യും പു​ത്ര​നാ​ണ്.

Related posts

Leave a Comment