നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചവരില്‍ മ​ല​പ്പു​റം ജി​ല്ല​യി​ലെ ആ​ദ്യ ട്രാ​ൻ​സ്ജെ​ൻ​ഡ​റും! മ​ത്സ​രി​ക്കു​ന്ന​ത് വേ​ങ്ങ​ര​യി​ൽ

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു ജി​ല്ല​യി​ലെ ആ​ദ്യ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സ്ഥാ​നാ​ർ​ഥി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

ഡെ​മോ​ക്രാ​റ്റി​ക് സോ​ഷ്യ​ൽ ജ​സ്റ്റി​സ് പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി കൊ​ല്ലം പെ​രു​മ​ണ്‍ സ്വ​ദേ​ശി​യാ​യ അ​ന​ന്യ​കു​മാ​രി അ​ല​ക്സാ​ണ് വേ​ങ്ങ​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

വ​ര​ണാ​ധി​കാ​രി ഇ. ​മു​ഹ​മ്മ​ദ് യൂ​സ​ഫ് മു​ന്പാ​കെ​യാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

കേ​ര​ള​ത്തി​ലെ ആ​ദ്യ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ റേ​ഡി​യോ ജോ​ക്കി​യാ​യ അ​ന​ന്യ പ്ര​ഫ​ഷ​ണ​ൽ മേ​ക്ക​പ്പ് ആ​ർ​ടി​സ്റ്റും സ്വ​കാ​ര്യ ചാ​ന​ലി​ലെ വാ​ർ​ത്താ അ​വ​താ​ര​ക​യു​മാ​ണ്.

സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​നു തു​ല്യ​ത ഉ​റ​പ്പാ​ക്കു​വാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു അ​ന​ന്യ​കു​മാ​രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment