അ​ന​ന്യ പാ​ണ്ഡെ​യും ആ​ദി​ത്യ റോ​യ് ക​പൂ​റും പ്ര​ണ​യ​ത്തി​ല്‍ ? പുറത്തുവരുന്ന റിപ്പോര്‍ട്ട് ഇങ്ങനെ…

ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ താ​ര​ദ​മ്പ​തി​മാ​രാ​യ ച​ങ്കി പാ​ണ്ഡെ​യു​ടെ​യും ഭാ​വ​ന പാ​ണ്ഡെ​യു​ടെ​യും മ​ക​ളാ​യ അ​ന​ന്യ പാ​ണ്ഡെ പു​തി​യ പ്ര​ണ​യ​ത്തി​ലെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ.

നേ​ര​ത്തെ യു​വ​ന​ട​ന്‍ ഇ​ഷാ​ന്‍ ഖ​ട്ട​റും അ​ന​ന്യ​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു​ വാർത്ത പ്രചരിച്ചിരുന്നു.

മൂ​ന്നു വ​ര്‍​ഷ​ത്തോ​ളം പ്ര​ണ​യി​ച്ച താ​ര​ങ്ങ​ള്‍ ആ ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചു എ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ഇപ്പോ​ള്‍ ന​ട​ന്‍ ആ​ദി​ത്യ റോ​യ് ക​പൂ​റും അ​ന​ന്യ​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

ദി​വ​സം ക​ഴി​യുന്തോ​റും അ​ന​ന്യ​യും ആ​ദി​ത്യ​യും അ​ടു​ത്തുവ​രി​ക​യാ​ണ്. അ​വ​രു​ടെ സൗ​ഹൃ​ദം കൂ​ടു​ത​ല്‍ ദൃ​ഢ​മാ​കു​ക​യാ​ണെ​ന്നാ​ണ് ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

താ​ര​ങ്ങ​ളെ ഒ​രു​മി​ച്ച് പൊ​തു​വേ​ദി​ക​ളി​ലൊ​ന്നും ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ല. എ​ന്നാ​ല്‍ ഇരുവർക്കുമി​ട​യി​ല്‍ എ​ന്തോ ഒ​രു ക​ണ​ക‌്ഷ​ന്‍ തു​ട​ങ്ങി​യെ​ന്നുത​ന്നെ​യാ​ണ് അ​ഭ്യൂ​ഹം.

എ​ന്താ​യാ​ലും പ്ര​ണ​യം സ​ത്യ​മാ​ണോ അ​ല്ല​യോ എ​ന്നു​റ​പ്പി​ക്കാ​ന്‍ താ​ര​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​തു കാ​ത്തി​രി​ക്കു​ക​യാ​ണ് പപ്പ​രാ​സി​ക​ള്‍.

ഇ​രു​വ​രെ​യും ഒ​രു​മി​ച്ചുകാ​ണു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ വാർത്തകൾ സ​ത്യ​മാ​ണെ​ന്ന നി​ല​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തും.

എ​ന്താ​യാ​ലും താ​ര​പു​ത്രി​യു​ടെ പ്ര​ണ​യ​ക​ഥ​യ്ക്കു വേ​ണ്ടി​യാ​ണ് ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പ്.

കാ​ലി പീ​ലി എ​ന്ന സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ല്‍ വച്ചാണ് അ​ന​ന്യ​യും ഇ​ഷാ​ന്‍ ഖ​ട്ട​റും പ്ര​ണ​യ​ത്തി​ലാ​വു​ന്ന​ത്.

അ​ധി​ക​കാ​ലം ആ ബന്ധം നീ​ണ്ടുപോ​യി​ല്ലെ​ങ്കി​ലും ര​ണ്ടാ​ളും പി​ണ​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തെ​ന്ന് അ​റി​യു​ന്നു.

ഇ​ഷാ​നും അ​ന​ന്യ​യും കാ​ര്യ​ങ്ങ​ള്‍ നോ​ക്കിക്കാ​ണു​ന്ന രീ​തി​ക​ള്‍ വ്യ​ത്യ​സ്ത​മാ​യ​തി​നാ​ല്‍ മു​ന്നോ​ട്ടു​ള്ള യാ​ത്ര പ്ര​ശ്‌​ന​ങ്ങ​ളു​ടേ​താ​വും.

ഇ​ത് മ​ന​സി​ലാ​ക്കി​യ​തോ​ടെ​യാ​ണ് സൗ​ഹാ​ര്‍​ദ​പ​ര​മാ​യി വേ​ര്‍​പി​രി​യാ​ന്‍ തീ​രു​മാ​നി​ച്ച​ത​ത്രേ.

Related posts

Leave a Comment