മേളത്തുടിപ്പ്… ചെ​ണ്ട​മേ​ള​ത്തി​ൽ കൊ​ട്ടി​ക്ക​യ​റി ശ്രീ​റാം

അ​ടൂ​ർ: സം​സ്ഥാ​ന പോ​ളി​ടെ​ക്നി​ക് ക​ലോ​ത്സ​വം ചെ​ണ്ട​മേ​ളം മ​ത്സ​ര​ത്തി​ൽ കൊ​ട്ടി​ക്ക​യ​റി​യ ശ്രീ​റാം കാ​ണി​ക​ളെ ആ​വേ​ശ കൊ​ടി​മു​ടി​യി​ൽ എ​ത്തി​ച്ചു. സ്കൂ​ൾ ത​ല​ങ്ങ​ളി​ലെ ക​ലോ​ത്സ​വ വി​ജ​യം കോ​ള​ജ് ത​ല​ത്തി​ലും ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് ശ്രീ​റാം ര​ഞ്ജ​ൻ. ഇ​ന്‍റ​ർ പോ​ളി​ടെ​ക്‌​നി​ക് സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ചെ​ണ്ട, താ​യ​മ്പ​ക, വ​യ​ലി​ൻ എ​ന്നീ ഇ​ന​ങ്ങ​ളി​ൽ ഫ​സ്റ്റ് എ ​ഗ്രേ​ഡും, മൃ​ദം​ഗ​ത്തി​ൽ തേ​ർ​ഡ് എ ​ഗ്രേ​ഡും നേ​ടി​യ ശ്രീ​റാ​മാ​ണ് വി​ജ​യ യാ​ത്ര തു​ട​രു​ന്ന​ത്.

തൃ​പ്ര​യാ​ർ ശ്രീ​രാ​മ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​ണ്. 2023 ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ചെ​ണ്ട, വ​യ​ലി​ൻ എ​ന്നി​വ​യ്ക്ക് എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​റ് വ​യ​സു മു​ത​ൽ ചെ​ണ്ട​യും മ​റ്റ് വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളും അ​ഭ്യ​സി​ച്ചു വ​രു​ന്നു. തൃ​ശൂ​ർ പു​ത്ത​ൻ​ചി​റ അ​ര​ങ്ങ​ത്ത് വീ​ട്ടി​ൽ ര​ഞ്ജ​ൻ- ശ്രീ​ദേ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Related posts

Leave a Comment