ആ​ര്യ​ൻ ഖാ​നോ​ട് ക്രഷ് ഉ​ണ്ടാ​യി​രു​ന്നെന്ന് അനന്യപാ​ണ്ഡ

 

യു​വ​നി​ര​യി​ൽ ശ്ര​ദ്ധേ​യ​യാ​യ ബോ​ളി​വു​ഡ് ന​ടി​യാ​ണ് അ​ന​ന്യ പാ​ണ്ഡ. 2019 ൽ ​ക​ര​ൺ ജോ​ഹ​ർ നി​ർ​മിച്ച സ്റ്റു​ഡ​ന്‍റ് ഓ​ഫ് ദ ​ഇ​യ​ർ 2 വി​ലൂ​ടെ​യാ​ണ് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. മി​ക​ച്ച പു​തു​മു​ഖ ന​ടി​ക്കു​ള്ള ഫി​ലിം ഫെ​യ​ർ പു​ര​സ്കാ​രവും ആ ​വ​ർ​ഷം അ​ന​ന്യ​ക്ക് ല​ഭി​ച്ചു.

വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യ്ക്കൊ​പ്പം അ​ഭി​ന​യി​ച്ച ലൈ​ഗ​ർ ആ​ണ് ഇ​നി റി​ലീ​സ് ചെ​യ്യാ​നു​ള്ള സി​നി​മ. ക​ഴി​ഞ്ഞദി​വ​സ​മാ​ണ് കോ​ഫി വി​ത്ത് ക​ര​ണി​ൽ വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും അ​ന​ന്യ​യും ഒ​രു​മി​ച്ചെ​ത്തി​യ എ​പ്പി​സോ​ഡ് പു​റ​ത്തി​റ​ങ്ങി​യ​ത്.

ഇ​തി​ന​കം ഹി​റ്റാ​യ എ​പ്പി​സോ​ഡി​ൽ അ​ന​ന്യ പ​റ​ഞ്ഞ ഒ​രു കാ​ര്യ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​വു​ന്ന​ത്.ന​ട​ൻ ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ​നെ​ക്കു​റി​ച്ചാ​ണ് അ​ന​ന്യ പ​റ​ഞ്ഞ​ത്.

അ​ന​ന്യ​യു​ടെ ചെ​റു​പ്പം മു​ത​ലു​ള്ള സു​ഹൃ​ത്താ​ണ് ആ​ര്യ​ന്‍റെ സ​ഹോ​ദ​രി സു​ഹാ​ന ഖാ​ൻ. ചെ​റു​പ്പ​കാ​ല​ത്ത് ആ​ര്യ​നോ​ട് ത​നി​ക്ക് ക്ര​ഷ് ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് അ​ന​ന്യ പ​റ​ഞ്ഞ​ത്. അ​വ​ൻ ക്യൂ​ട്ട് ആ​ണെ​ന്നും അ​ന​ന്യ പ​റ​ഞ്ഞു.

പി​ന്നീ​ടെ​ന്തുകൊ​ണ്ട് ആ ​ബ​ന്ധം വ​ള​ർ​ന്നി​ല്ല എ​ന്ന ക​ര​ണി​ന്‍റെ ചോ​ദ്യ​ത്തി​ന് അ​വ​നോ​ട് ചോ​ദി​ക്കൂ എ​ന്നാ​ണ് അ​ന​ന്യ ന​ൽ​കി​യ മ​റു​പ​ടി.

അ​ന​ന്യ​യും വി​ജ​യ് ദേ​വ​രെ​കാ​ണ്ട​യും എ​ത്തി​യ കോ​ഫി വി​ത്ത് ക​ര​ണി​ന്‍റെ നാ​ലാ​മ​ത്തെ എ​പ്പി​സോ‍​ഡ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ലു​മെ​ല്ലാം വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. ‌

ആ​വേ​ശ​ക​ര​മാ​യ ഈ ​എ​പ്പി​സോ​ഡി​ൽ താ​ര​ങ്ങ​ളു​ടെ ഡേ​റ്റിം​ഗ് ലൈ​ഫ് മു​ത​ൽ സെ​ക്സ് ലൈ​ഫ് വ​രെ ച​ർ​ച്ചാ വി​ഷ​യ​മാ​യി.

 

Related posts

Leave a Comment