മീ​ഡി​യ ഡൈ​നാ​മി​ക്സ് ഉദ്ഘാടനം ചെയ്ത് ആരോഗ്യ മന്ത്രി വീണാ ജോർജ്

കോ​ട്ട​യം: ജ​നാ​ധി​പ​ത്യ​ത്തി​ലു​ണ്ടാ​കു​ന്ന തെ​റ്റു​ക​ളെ തി​രു​ത്തു​ന്ന​തി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

പ​ള്ളം ബി​ഷ​പ് സ്പീ​ച്ച്ലി കോ​ള​ജി​ലെ മീ​ഡി​യ സ്റ്റ​ഡീ​സ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ‘മീ​ഡി​യ ഡൈ​നാ​മി​ക്സ്’ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ മേ​ഖ​ല​യാ​ണ്. സ​മൂ​ഹ​ത്തി​ൽ മാ​റ്റം​വ​രു​ത്തു​വാ​നും നീ​തി​നി​ഷേ​ധ​ത്തി​നെ​തി​രെ​യും അ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും സം​സാ​രി​ക്കാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ഴി​യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​ന്‍റെ മു​ൻ​കാ​ല മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന അ​നു​ഭ​വ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി മ​ന്ത്രി പ​ങ്കു​വെ​ച്ചു. ച​ട​ങ്ങി​ൽ കോ​ള​ജി​ലെ വി​മ​ൻ​സ് സെ​ല്ലി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി തി​രി​തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​ന്ത്രി മ​റു​പ​ടി​ക​ൾ ന​ൽ​കി. മീ​ഡി​യ സ്റ്റ​ഡീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച വ​ൺ മി​നി​റ്റ് ന്യൂ​സ് ബു​ള്ള​റ്റി​ന്‍റെ പ്ര​കാ​ശ​നം ബ​ർ​സാ​ർ റ​വ. സ​ജി കെ.​സാം നി​ർ​വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ശാ സൂ​സ​ൻ ജേ​ക്ക​ബ്, മീ​ഡി​യ സ്റ്റ​ഡീ​സ് വി​ഭാ​ഗം മേ​ധാ​വി എ.​ആ​ർ ഗി​ൽ​ബ​ർ​ട്ട്, ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​എ​ബ്ര​ഹാം സി. ​പ്ര​കാ​ശ്, ഡോ. ​പോ​ൾ മ​ണ​ലി​ൽ, അ​ധ്യാ​പ​ക​രാ​യ അ​നു അ​ന്ന ജേ​ക്ക​ബ്, ന​ന്ദ​ഗോ​പ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment