അ​ഭി​ന​യി​ക്കാ​ന്‍ വി​ളി​ച്ചാ​ല്‍ പോ​കും, ഇ​ല്ലെ​ങ്കി​ല്‍ പ​രാ​തി​യു​മാ​യി ആ​രു​ടെ​യും പി​ന്നാ​ലെ പോവാറില്ലെന്ന് സീ​ന​ത്ത്


ക​ലാ​കാ​രി​യാ​യാ​ലും അ​ല്ലെ​ങ്കി​ലും പ​ര​സ്പ​രം ധാ​ര​ണ​യി​ല്ലെ​ങ്കി​ല്‍ വി​വാ​ഹജീ​വി​തം പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ പ​ല​ത​രം മാ​ന​സി​ക സം​ഘ​ര്‍​ഷം ഉ​ണ്ടാ​ക്കും.

സ്വ​ന്തം സ​ന്തോ​ഷം മ​റ്റു​ള്ള​വ​രു​ടെ മേ​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നു​ള്ള അ​ധി​കാ​രസ്ഥാ​ന​വു​മ​ല്ല വി​വാ​ഹം. പ​ണ്ട് പെ​ണ്ണി​ന്‍റെ സ്ഥാ​നം വാ​തി​ലി​ന് പി​റ​കി​ല്‍ ആ​യി​രു​ന്നി​ല്ലേ? പ​ക്ഷേ ഇ​ന്ന് കാ​ലം മാ​റി.

ഇ​ന്ന​ത്തെ പെ​ണ്‍​കു​ട്ടി​ക​ള്‍ പ​ഠ​ന​ത്തി​ന് ഒ​ന്നാം സ്ഥാ​ന​വും വി​വാ​ഹ​ത്തി​ന് ര​ണ്ടാം സ്ഥാ​ന​വും കൊ​ടു​ത്തുതു​ട​ങ്ങി. അ​വ​ളു​ടെ ശ​ബ്ദം ബ​ല​പ്പെ​ട്ടു, വാ​ക്കു​ക​ള്‍​ക്ക് മൂ​ര്‍​ച്ച​യേ​റി.

ചെ​റി​യ പ്രാ​യം മു​ത​ലേ ജീ​വി​തം ക​ല​യെ ചു​റ്റി​പ്പ​റ്റി​യാ​ണ്. ഒ​രു ക​ലാ​കാ​രി​യാ​യാ​ണ് ഇ​ന്നും ഞാ​ന്‍ ജീ​വി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടുത​ന്നെ എ​നി​ക്ക് ഒ​രി​ക്ക​ലും ഒ​രു ത​ണ​ല്‍​മ​രം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ​റ​യേ​ണ്ടിവ​രും.

അ​ക്കാ​ര​ണം കൊ​ണ്ട് ആ​രോ​ടും വ​ലി​യ ക​ട​പ്പാ​ടു​ക​ളും ഇ​ല്ല. അ​ഭി​ന​യി​ക്കാ​ന്‍ വി​ളി​ച്ചാ​ല്‍ പോ​കും. ഇ​ല്ലെ​ങ്കി​ല്‍ പ​രാ​തി​യു​മാ​യി ആ​രു​ടെ​യും പി​ന്നാ​ലെ ചെ​ല്ലാ​റു​മി​ല്ല. –സീ​ന​ത്ത്

Related posts

Leave a Comment