കഞ്ഞികുടിച്ച കള്ളനെ പിടിക്കണം പോലീസ് മാമ്മാ..; അങ്കണവാടിയിൽ കയറി അ​രി​യും പ​യ​റുമെടു​ത്ത് കഞ്ഞിവച്ചു കുടിച്ചു; കെ​ട്ടി​ട​ത്തി​ലെ ഫാ​നും വി​ള​ക്കും മോഷ്ടിച്ചു; അ​യ്യ​പു​ര​ത്തെ കള്ളനെ കുടുക്കാൻ പോലീസ്


പാ​ല​ക്കാ​ട് : ക​ല്പാ​ത്തി അ​യ്യ​പു​ര​ത്തെ അ​ങ്ക​ണ​വാ​ടി​യി​ൽ മോ​ഷ​ണം. കെ​ട്ടി​ട​ത്തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഫാ​നും വി​ള​ക്കു​ക​ളും മോ​ഷ​ണം പോ​യി.

കു​ട്ടി​ക​ൾ​ക്കു​ള്ള അ​രി​യും പ​യ​റു​മെ​ടു​ത്ത് ക​ഞ്ഞി​വെ​ച്ച് കു​ടി​ച്ച ശേ​ഷ​മാ​ണ് ക​ള്ള​ൻ സാ​ധ​ന​ങ്ങ​ളു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ​ത്. ചൊ​വ്വാ​ഴ്ച​ രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

അ​ങ്ക​ണ​വാ​ടി വൃ​ത്തി​യാ​ക്കാ​ൻ എ​ത്തി​യ ജീ​വ​ന​ക്കാ​രി​യാ​ണ് സം​ഭ​വം ആ​ദ്യം അ​റി​ഞ്ഞ​ത്. ഉ​ട​നെ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.മു​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തേ​ക്ക് ക​ട​ന്ന​ത്.

തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്കാ​യി സു​ക്ഷി​ച്ച അ​രി​യും പ​യ​റു​മെ​ടു​ത്ത് പാ​കം ചെ​യ്തു ക​ഴി​ക്കു​ക​യാ​യി​രു​ന്നു.അ​ങ്ക​ണ​വാ​ടി​യു​ടെ അ​ടു​ക്ക​ള അ​ല​ങ്കോ​ല​മാ​ക്കി​യി​ട്ടു​ണ്ട്.

ബാ​ക്കി വ​ന്ന ഭ​ക്ഷ​ണ​വും പാ​ത്ര​ങ്ങ​ളും പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ ക​ണ്ട​ത്.ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യി​ൽ ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​ൻ പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment