അ​ച്ച​നൊ​ന്നു വാ​യിക്ക​ണോ..? ബാ​ൻ​ഡ് മേളവുമായി വൈ​ദി​കൻ, വീഡിയോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

തൃ​ശൂ​ർ: നെ​ല്ലി​ക്കു​ന്ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വൈ​ദി​ക​ൻ ബാ​ന്‍​ഡ് കൊ​ട്ടി​യ​തു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

നെ​ല്ലി​ക്കു​ന്ന് പ​ള്ളി​യി​ലെ അ​സി. വി​കാ​രി ഫാ. ​പ്ര​തീ​ഷ് ക​ല്ല​റ​യ്ക്ക​ലാ​ണു ചാ​ല​ക്കു​ടി കൈ​ര​ളി ബാ​ൻ​ഡ് സം​ഘ​ത്തി​നോ​പ്പം ഡ്രം​സ് വാ​യി​ച്ച് കാ​ണി​ക​ളു​ടെ പ്ര​ശം​സ പി​ടി​ച്ചുപ​റ്റി​യ​ത്.

നെ​ല്ലി​ക്കു​ന്ന് പ​ള്ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് തി​ങ്ക​ളാ​ഴ്ച ഉ​ച്ച തി​രി​ഞ്ഞു​ള്ള ദി​വ്യ​ബ​ലി​ക്കുശേ​ഷം മൂ​ന്നുമ​ണി​ക്കൂ​ർ കൈ​ര​ളി​യു​ടെ ബാ​ന്‍ഡ് വാ​ദ്യം ഉ​ണ്ടാ​യി​രു​ന്നു.

തി​രു​നാ​ളി​നെ​ത്തി​യ ബ​ന്ധു​മി​ത്രാ​ദിക​ളെ യാ​ത്ര​യാ​ക്കി​യശേ​ഷ​മാ​ണു ബാ​ൻ​ഡ് മേളം ആ​സ്വ​ദി​ക്കാനാ​യി അ​വ​സാ​ന അ​ര​മ​ണി​ക്കൂ​ർ നേ​രം പ്ര​തീ​ഷ​ച്ച​നെ​ത്തി​യ​ത്.

ആ​വ​ശ്യ​പ്പെ​ട്ട ഗാ​ന​ങ്ങ​ൾ വാ​യി​ക്കു​ന്ന​തു താ​ള​ബോ​ധ​ത്തോ​ടെ ആ​സ്വദി​ക്കു​ന്ന അ​ച്ച​നെ ക​ണ്ട ബാ​ന്‍ഡ് ട്രൂ​പ്പി​ലെ കി​ര​ൺ അ​ച്ച​നൊ​ന്നു വാ​യിക്ക​ണോ എ​ന്നു ചോ​ദി​ച്ചു.

നി​ങ്ങ​ൾ​ക്കു വി​രോ​ധ​മി​ല്ലെ​ങ്കി​ൽ ക​ര​ക്കൈ നോ​ക്കാം എ​ന്ന മ​റു​പ​ടി​യി​ൽ ബാ​ൻ​ഡ് മാ​ഷ് വി​ജ​യ​ന്‍റെ സ​മ്മ​തത്തോ​ടെ അ​ടു​ത്ത പാ​ട്ടി​ൽ വാ​യി​ച്ചു.

ജ​ന​ങ്ങ​ളും ട്രൂ​പ്പ് അം​ഗ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ച്ച​പ്പോ​ൾ തു​ട​ർ​ന്നു​ള്ള വി​ശു​ദ്ധ​നാ​യ സെ​ബ​സ്ത്യാ നോ​സേ എ​ന്ന ഗാ​ന​വും ജ​ന​ഗ​ണ​മ​ന​യും വാ​യി​ച്ചശേ​ഷ​മാ​ണു പ്ര​തീഷ​ച്ച​ൻ ഉ​ദ്യ​മ​ത്തി​നു വി​രാ​മ​മി​ട്ട​ത്.

കീബോ​ർ​ഡ് വാ​യി​ക്കു​ന്ന ഫാ. ​പ്ര​തീ​ഷ് വ​ർ​ഷ​ങ്ങ​ളാ​യി വ​യ​ലി​നും ഗി​റ്റാ​റും പ​ഠി​ക്കു​ന്നു​ണ്ട്. അ​ച്ച​ന്‍റെ അ​ങ്കി​ൾ പ​രേ​ത​നാ​യ ലോ​ന​ക്കു​ട്ടി വ​ര​ന്ത​ര​പ്പി​ള്ളി ബാ​ൻ​ഡ് സെ​റ്റി​ലെ അം​ഗ​മാ​യി​രു​ന്നു.

അ​തി​നാ​ൽത​ന്നെ കു​ഞ്ഞു​നാ​ളി​ലേ ബാ​ൻ​ഡ് വാ​ദ്യം ആ​സ്വ​ദി​ക്കു​ന്ന​തു ശീ​ല​മായി​രു​ന്നെ​ന്നും താ​ള​ബോ​ധം ഉ​ള്ളി​ലു​ണ്ടെ​ന്നും പ്ര​തീ​ഷ​ച്ച​ൻ പ​റ​ഞ്ഞു.

കൈ​ര​ളി ബാ​ൻ​ഡ് സെ​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണു പു​റ​ത്തു​നിന്നൊ​രാ​ൾ വാ​യി​ക്കു​ന്ന​തെ​ന്നു ട്രൂ​പ്പ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment