എന്തിനു നീയെന്നെ വേര്‍പിരിഞ്ഞു ! മരണപ്പെട്ട ഇണയുടെ പിന്നാലെ മയില്‍; നൊമ്പരപ്പെടുത്തുന്ന വീഡിയോ…

ഇണയുടെ മൃതദേഹത്തിനു പിന്നാലെ നടന്നു ചെല്ലുന്ന മയിലിന്റെ വീഡിയോ നൊമ്പരക്കാഴ്ചയാകുന്നു.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പ്രവീണ്‍ കാസ് വാനാണ് ഈ വിഡിയോ ട്വീറ്റ് ചെയ്തത്.

നാലു വര്‍ഷം തനിക്കൊപ്പം കഴിഞ്ഞ ഇണയെ വേര്‍പിരിയുന്ന ദുഖമാണ് ഈ നടത്തത്തില്‍ കാണുന്നത്.

രാജസ്ഥാനിലെ കുചേരയില്‍ റാംസ്വരൂപ് എന്നയാളുടെ വീട്ടില്‍ നിന്നാണ് ഈ കാഴ്ച. രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഇണയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതിനിടെ പിറകെ നടക്കുന്ന മയിലിനെയാണ് വിഡിയോയില്‍ കാണുന്നത്.

19 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണിത്. ലക്ഷങ്ങള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.
ഹൃദയത്തില്‍ തൊടുന്ന വിഡിയോ എന്നാണ് കമന്റുകള്‍.

മനുഷ്യനെക്കാള്‍ സ്‌നേഹം ആത്മാര്‍ത്ഥയുമുള്ളവരാണ് മറ്റു ജീവി വര്‍ഗങ്ങള്‍ എന്ന് നിരവധി ആളുകള്‍ കമന്റ് ചെയ്തു.

Related posts

Leave a Comment