വിശാലുമായി വിവാഹ നിശ്ചയത്തിനു ശേഷം തെറ്റിപ്പിരിഞ്ഞു ? നടി അനീഷ റെഡ്ഡി പുതിയ ജീവിതത്തിലേക്ക്; അനീഷയുടെ ജീവിതത്തിലേക്ക് വരുന്നത് ‘സര്‍പ്രൈസ് വരന്‍’…

നടന്‍ വിശാലുമായി വേര്‍പിരിഞ്ഞ നടി അനീഷ റെഡ്ഡി വിവാഹിതയാകുന്നു. ഹൈദരാബാദിലെ ബിസിനസ്സുകാരനുമായി നടിയുടെ വിവാഹം ഉറപ്പിച്ചതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൈദരാബാദില്‍ വച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 16നായിരുന്നു വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. നിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷം വിവാഹം വേണ്ടെന്നുവച്ചതായും വാര്‍ത്തകള്‍ വന്നു.

ഇന്‍സ്റ്റഗ്രാമില്‍ വിശാലിനൊപ്പമുള്ള ചിത്രങ്ങളെല്ലാം അനീഷ നീക്കം ചെയ്തതോടെയാണ് വിവാഹം മുടങ്ങിയെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

വിഷയത്തില്‍ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചതുമില്ല. എന്നാല്‍ വിശാലിന്റെ ട്വിറ്റര്‍പേജില്‍ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഇപ്പോഴുമുണ്ട്.

ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ ടീം അംഗമായ അനീഷ ഏതാനും സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. വിജയ് ദേവേരക്കൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡിയില്‍ അനീഷ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനീഷ. എന്തായാലും വിശാലിന്റെ ആരാധകര്‍ ഇതൊന്നും വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല.

Related posts

Leave a Comment