ഡിജെ പാര്‍ട്ടിയില്‍ നൃത്തം ചെയ്തിട്ടുണ്ടെങ്കിലും മദ്യപിച്ചിട്ടില്ല ! പ്രണയം ഉണ്ടായിരുന്നതായി അറിവില്ലെന്നും അഞ്ജനയുടെ സഹോദരന്‍…

മിസ് കേരള വിജയികള്‍ ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അഞ്ജന ഷാജന്റെ സഹോദരന്‍ അര്‍ജുന്‍.

ഹോട്ടലിലെ ഡി ജെ പാര്‍ട്ടിയില്‍ അഞ്ജന നൃത്തം ചെയ്തിട്ടുണ്ട്, പക്ഷേ മദ്യപിച്ചിട്ടില്ല. രണ്ടു തവണ മദ്യം നല്‍കിയിട്ടും അഞ്ജന നിരസിച്ചത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും അത് പോലീസ് തന്നെ കാണിച്ചിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു.

അഞ്ജനയും അന്‍സിയും സഞ്ചരിച്ച കാറില്‍ നിന്നും മദ്യക്കുപ്പികള്‍ ലഭിച്ചുവെന്ന് പറയപ്പെടുന്നുണ്ട്, അവള്‍ മദ്യപിക്കാറില്ല.

വീട്ടില്‍ മദ്യം കയറ്റുന്നതിനോടും അവള്‍ക്ക് എതിര്‍പ്പായിരുന്നു. ഹോട്ടലില്‍ നിന്നും ഇറങ്ങുന്ന ദൃശ്യങ്ങളില്‍ നിന്നും മദ്യപിച്ചിട്ടില്ലെന്നു തന്നെയാണ് മനസിലാകുന്നത്.

മദ്യപിച്ചതിന്റെ ഒരു ലക്ഷണവും കാണിച്ചിട്ടില്ല. തന്റെ വിവാഹ സമയത്ത് മദ്യപിക്കുന്ന ആരേലുമുണ്ടെങ്കില്‍ വീട്ടില്‍ കയറ്റേണ്ടയെന്ന് അഞ്ജന പറഞ്ഞിട്ടുണ്ടെന്നും അര്‍ജുന്‍ പറയുന്നു.

അഞ്ജനയും അബ്ദുള്‍ റഹ്മാനും പ്രണയത്തിലാണെന്ന് കരുതുന്നില്ല. ആദ്യമായിട്ടാണ് ആ പയ്യനെ കാണുന്നത്.

തന്നോട് പറഞ്ഞില്ലെങ്കിലും അമ്മയോട് പ്രണയം പറയാതിരിക്കില്ലെന്നും അപകടം നടന്നതിന്റെ തലേദിവസം നാളെ എത്തുമെന്ന് പറഞ്ഞ് അമ്മയ്ക്ക് വോയ്‌സ് മെസേജ് അയച്ചിരുന്നുവെന്നും അര്‍ജുന്‍ വ്യക്തമാക്കി.

അപകടത്തില്‍പ്പെട്ട വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നും ഇതുവരെ തങ്ങളെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെങ്കിലും ഇപ്പോള്‍ പേടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപകട സമയത്ത് യുവതികള്‍ സഞ്ചരിച്ച കാറിനെ ഔഡി കാറില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.

Related posts

Leave a Comment