ഹാര്‍ഡ് ഡിസ്‌ക് കായലില്‍ ഇട്ടെന്നു പറയുന്നത് നുണക്കഥയോ ! മത്സ്യത്തൊഴിലാളികളുടെ വാദത്തിനു പിന്നിലും അട്ടിമറി ശ്രമമെന്നു സംശയം…

മുന്‍ മിസ് കേരള വിജയികളുടെ അപകടമരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്‌ക്ക് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് കായലില്‍ എറിഞ്ഞുവെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരങ്ങള്‍. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹാര്‍ഡ് ഡിസ്‌ക് വലയില്‍ കുരുങ്ങിയെന്നും തിരികെ കായലിലിട്ടെന്നും പറഞ്ഞ മത്സ്യത്തൊഴിലാളികളുടെ വാദം കളവാണെന്നാണ് പുതിയ നിഗമനം. യഥാര്‍ഥ ഡിവിആര്‍ ഒളിപ്പിച്ചിരിക്കാമെന്നും ഇത് വിദേശത്തേക്ക് കടത്താനും സാധ്യത ഏറെയാണെന്നും പോലീസ് അനുമാനിക്കുന്നു. വിഐപിയെ രക്ഷിക്കാനാണ് ഈ ഹാര്‍ഡ് സിസ്‌കുകള്‍ മാറ്റിയത്. നാടകം കളിച്ച് അത് കായലില്‍ എറിഞ്ഞുവെന്ന് വരുത്തുകയായിരുന്നു നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടില്‍ എന്നായിരുന്നു റിപ്പോര്‍ട്ട്. ഈ ഹാര്‍ഡ് ഡിസ്‌ക് ഉപയോഗിച്ച് ഭാവിയില്‍ വിഐപിയെ ബ്ലാക് മെയില്‍ ചെയ്യാനും കഴിയും. ഈ വാര്‍ത്തയ്ക്ക് പിന്നാലെയാണ് മത്സ്യത്തൊഴിലാളിയുടെ അവകാശ വാദം എത്തിയത്. ഇതിന് പിന്നിലും ചില ഉന്നതരാണെന്നാണ് സൂചന. ഹാര്‍ഡ് ഡിസ്‌ക്…

Read More

ഡിജെ പാര്‍ട്ടിയില്‍ നൃത്തം ചെയ്തിട്ടുണ്ടെങ്കിലും മദ്യപിച്ചിട്ടില്ല ! പ്രണയം ഉണ്ടായിരുന്നതായി അറിവില്ലെന്നും അഞ്ജനയുടെ സഹോദരന്‍…

മിസ് കേരള വിജയികള്‍ ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അഞ്ജന ഷാജന്റെ സഹോദരന്‍ അര്‍ജുന്‍. ഹോട്ടലിലെ ഡി ജെ പാര്‍ട്ടിയില്‍ അഞ്ജന നൃത്തം ചെയ്തിട്ടുണ്ട്, പക്ഷേ മദ്യപിച്ചിട്ടില്ല. രണ്ടു തവണ മദ്യം നല്‍കിയിട്ടും അഞ്ജന നിരസിച്ചത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും അത് പോലീസ് തന്നെ കാണിച്ചിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു. അഞ്ജനയും അന്‍സിയും സഞ്ചരിച്ച കാറില്‍ നിന്നും മദ്യക്കുപ്പികള്‍ ലഭിച്ചുവെന്ന് പറയപ്പെടുന്നുണ്ട്, അവള്‍ മദ്യപിക്കാറില്ല. വീട്ടില്‍ മദ്യം കയറ്റുന്നതിനോടും അവള്‍ക്ക് എതിര്‍പ്പായിരുന്നു. ഹോട്ടലില്‍ നിന്നും ഇറങ്ങുന്ന ദൃശ്യങ്ങളില്‍ നിന്നും മദ്യപിച്ചിട്ടില്ലെന്നു തന്നെയാണ് മനസിലാകുന്നത്. മദ്യപിച്ചതിന്റെ ഒരു ലക്ഷണവും കാണിച്ചിട്ടില്ല. തന്റെ വിവാഹ സമയത്ത് മദ്യപിക്കുന്ന ആരേലുമുണ്ടെങ്കില്‍ വീട്ടില്‍ കയറ്റേണ്ടയെന്ന് അഞ്ജന പറഞ്ഞിട്ടുണ്ടെന്നും അര്‍ജുന്‍ പറയുന്നു. അഞ്ജനയും അബ്ദുള്‍ റഹ്മാനും പ്രണയത്തിലാണെന്ന് കരുതുന്നില്ല. ആദ്യമായിട്ടാണ് ആ പയ്യനെ കാണുന്നത്. തന്നോട് പറഞ്ഞില്ലെങ്കിലും അമ്മയോട് പ്രണയം പറയാതിരിക്കില്ലെന്നും…

Read More

രാത്രിയില്‍ ഹോട്ടലില്‍ കിടക്കാമെന്നു പറഞ്ഞിട്ട് അവര്‍ കേട്ടില്ല ! ഡാന്‍സ് ഫ്‌ളോറില്‍ മോഡലുകള്‍ക്കൊപ്പം നൃത്തം ചെയ്തുവെന്ന് സൈജു…

മിസ് കേരളാ വിജയികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ച വാഹനാപകടത്തില്‍ ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നെന്നു വെളിപ്പെടുത്തല്‍. മോഡലുകളുടെ കാറിനെ ഔഡി കാറില്‍ പിന്തുടര്‍ന്ന സൈജു എം തങ്കച്ചനാണ് വാട്‌സ്ആപ്പ് ശബ്ദസന്ദേശസന്ദേശത്തിലൂടെ സംഭവം വിവരിച്ചത്. താന്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഡ്രൈവര്‍ അവഗണിച്ചുവെന്നും ആ വാഹനാപകടത്തോടെ താന്‍ മാനസികമായി തകര്‍ന്നെന്നും ഒളിവില്‍ കഴിയുന്ന സൈജു പറയുന്നു.ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ മോഡലുകള്‍ക്കൊപ്പം നൃത്തം ചെയ്തും ഒന്നിച്ച് ഭക്ഷണം കഴിച്ചുമാണു പിരിഞ്ഞത്. ഡാന്‍സ് ഫ്ളോറില്‍ കയറിയപ്പോള്‍ ബാസിഗര്‍ സിനിമയിലെ പാട്ട് അന്‍ജിത ആവശ്യപ്പെട്ടു. ഹോട്ടല്‍ ഉടമ റോയ് ജോസഫിനോടു പറഞ്ഞ് ആ പാട്ട് പ്ലേ ചെയ്തു. യുവതികള്‍ കുറഞ്ഞതോതില്‍ മദ്യം കഴിച്ചിട്ടുണ്ടാകാം. എന്നാല്‍, മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നു. ബാര്‍ സമയം കഴിഞ്ഞതിനാല്‍ അയാള്‍ ആവശ്യപ്പെട്ട മദ്യം കൊടുക്കാന്‍ കഴിഞ്ഞില്ല.…

Read More

ഔഡിയുടെ ഉടമ സൈജു ഹോട്ടലുടമയുടെ ഉറ്റ സുഹൃത്ത് ! ഡിജെ പാര്‍ട്ടി നടന്ന ഹാളില്‍ വാക്കുതര്‍ക്കമുണ്ടായി; കൊച്ചി അപകടത്തില്‍ പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ…

മുന്‍ മിസ് കേരള വിജയികളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ ‘നമ്പര്‍ 18’ ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെ പോലീസ് ചോദ്യംചെയ്യുകയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആറുമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് റോയിക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് റോയി പോലീസിന് മുന്നില്‍ ഹാജരായത്. സി.ഐ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റോയിയെ ചോദ്യംചെയ്യുന്നത്. രാവിലെ 10 മണിയോടെയാണ് റോയി എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഹാജരായത്. കഴിഞ്ഞ ദിവസം മുന്‍ മിസ് കേരള ജേതാക്കളുടെ വാഹനത്തെ പിന്തുടര്‍ന്ന ഔഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ ചോദ്യംചെയ്തിരുന്നു. അപകടത്തിന് ശേഷം സൈജു റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ അടുത്ത സുഹൃത്താണ് സൈജു. റോയിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടര്‍ന്നതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്ന്…

Read More