പതിനെട്ടാം വ​യ​സി​ലാ​യി​രു​ന്നു ആ പ്ര​ണ​യ​വി​വാ​ഹം, എന്നി‌ട്ടും…! യുവാവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ; നെടുമങ്ങാട് നടന്ന സംഭവം ഇങ്ങനെ…

നെ​ടു​മ​ങ്ങാ​ട്: യു​വാ​വി​നെ ഭാ​ര്യ​യും കാ​മു​ക​നും ചേ​ർ​ന്ന് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. നെ​ടു​മ​ങ്ങാ​ട് ആ​നാ​ട് പ​ണ്ടാ​ര​ക്കോ​ണം ചെ​റു​ത്ത​ല​യ്ക്ക​ൽ വീ​ട്ടി​ൽ അ​രു​ണ്‍ (36) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ അ​രു​ണി​ന്‍റെ ഭാ​ര്യ അ​ഞ്ജു(27), കാ​മു​ക​നും അ​രു​ണി​ന്‍റെ സു​ഹൃ​ത്തു​മാ​യ ആ​നാ​ട് ച​ന്ദ്ര​മം​ഗ​ലം എ​സ്.​എ​സ്. നി​വാ​സി​ൽ ശ്രീ​ജു ( ഉ​ണ്ണി,36) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

18-ാം വ​യ​സി​ലാ​യി​രു​ന്നു അ​ഞ്ജു​വി​ന്‍റെ​യും അ​രു​ണി​ന്‍റെ​യും പ്ര​ണ​യ​വി​വാ​ഹം ന​ട​ന്ന​ത്.

പി​ന്നീ​ട് അ​രു​ണി​ന്‍റെ സു​ഹൃ​ത്തും ലോ​റി ഡ്രൈ​വ​റു​മാ​യ ശ്രീ​ജു​വു​മാ​യി അ​ഞ്ജു അ​ടു​പ്പ​ത്തി​ലാ​യി.

ഇ​തി​നു​ശേ​ഷം അ​ഞ്ജു ത​ന്‍റെ വ​ല്യ​മ്മ​യു​ടെ ഉ​ഴ​മ​ല​യ്ക്ക​ലു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.

അ​ഞ്ജു​വി​നെ​യും മ​ക​ളെ​യും കാ​ണു​ന്ന​തി​നാ​യി അ​രു​ണ്‍ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു.

അ​രു​ണ്‍ വീ​ട്ടി​ൽ വ​രു​ന്ന​ത് അ​ഞ്ജു വി​ല​ക്കി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി ശ്രീ​ജു അ​ഞ്ജു​വി​ന്‍റെ വ​ല്യ​മ്മ​യു​ടെ വീ​ട്ടി​ലു​ണ്ടെ ന്ന് ​അ​റി​ഞ്ഞെ​ത്തി​യ അ​രു​ണ്‍ അ​ഞ്ജു​വു​മാ​യി വ​ഴ​ക്കി​ട്ടു.

തു​ട​ർ​ന്ന് ശ്രീ​ജു​വും അ​രു​ണും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ട ാകു​ക​യും ശ്രീ​ജു അ​രു​ണി​നെ ക​ത്തി​യെ​ടു​ത്തു കു​ത്തു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

നെ​ഞ്ചി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​രു​ണി​നെ നാ​ട്ടു​കാ​ർ ആ​ര്യ​നാ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. രാ​ത്രി​യി​ൽ ത​ന്നെ പോ​ലീ​സ് ശ്രീ​ജു​വി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ശ്രീ​ജു വി​വാ​ഹി​ത​നും ഒ​രു കു​ഞ്ഞി​ന്‍റെ അ​ച്ഛ​നു​മാ​ണ്.

Related posts

Leave a Comment