അധികം ആയുസില്ലായിരുന്ന താരദാമ്പത്യം ! ആന്‍ അഗസ്റ്റിന്‍ ഇനി ഓട്ടോറിക്ഷക്കാരന്റെ ഭാര്യ; ആശംസകളുമായി താരങ്ങളും…

‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ആന്‍ അഗസ്റ്റിന്‍. പിന്നീട് ഏതാനും മികച്ച ചിത്രങ്ങളില്‍ കൂടി താരം വേഷമിട്ടു.

ഇതിനിടയ്ക്ക് സിനിമാറ്റോഗ്രാഫര്‍ ജോമോന്‍ ടി ജോണുമായി പ്രണയത്തിലാവുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും 2014ല്‍ വിവാഹിതരായി. ഇതിനു ശേഷം നടി അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല.

എന്നാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവര്‍ വിവാഹമോചിതരാവുകയും ചെയ്തു. വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ച് ഇതുവരെ രണ്ടാളും യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

എന്നാലിപ്പോഴിതാ താരം വീണ്ടും സിനിമയില്‍ സജീവമാകുക്കുകയാണ്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് നടി വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്.

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലെ നായികയായാണ് ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ്.

എം. മുകുന്ദന്റെ ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണിത്. അദ്ദേഹം തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതും.

ഉത്തരവാദിത്തമില്ലാതെ ജീവിക്കുന്ന ഓട്ടോ റിക്ഷക്കാരനും ഉത്തരവാദിത്വബോധമുള്ള അയാളുടെ ഭാര്യയുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

ഇവരിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ നിര്‍മിക്കുന്നത്. 2017ല്‍ റിലീസായ ദുല്‍ഖര്‍ ചിത്രം സോളോയിലാണ് ആന്‍ അഗസ്റ്റിന്‍ ഒടുവില്‍ അഭിനയിച്ചത്.

Related posts

Leave a Comment