അന്‍ഷാദിന്റെ തന്ത്രങ്ങള്‍! വാട്‌സ് ആപ്പിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുക്കും; കുടുക്കിയത് യുവതിയുടെ ഭര്‍ത്താവ്; മൊബൈലില്‍ നൂറിലേറെ യുവതികളുടെ ഫോട്ടോയും നമ്പരും

whatsapp

നാ​ദാ​പു​രം: വാ​ട്സ് ആ​പ്പ് ചാ​റ്റിം​ഗി​ലൂ​ടെ യു​വ​തി​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് കെ​ണി​യി​ൽ​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന യു​വാ​വി​നെ നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ഗൂ​ഡ​ല്ലൂ​ർ ദേ​വാ​ർ​ഷോ​ലൈ സ്വ​ദേ​ശി അ​ൻ​ഷാ​ദി(18) നെ​യാ​ണ് നാ​ദാ​പു​രം എ​സ്ഐ എ​ൻ. പ്ര​ജീ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ന്‍റെ കൂ​ട്ടു​കാ​രി​യെ​ന്ന വ്യാ​ജേ​ന വാ​ട്സ​് ആപ്പി​ൽ പ്രൊ​ഫൈ​ൽ പി​ക്ച്ച​ർ ന​ല്കി കു​മ്മങ്കോ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യു​മാ​യി അ​ൻ​ഷാ​ദ് സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു പേ​രും പ​ര​സ്പ​രം ഫോ​ട്ടോ​ക​ൾ കൈ​മാ​റി. അ​ൻ​ഷാ​ദ് യു​വ​തി​യു​ടെ ഫോ​ട്ടോ എ​ഡിറ്റ് ചെ​യ്ത് ത​ന്‍റെ ഫോ​ട്ടോ ചേ​ർ​ത്ത് ഫെ​യ്സ് ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ​ണം ന​ല്ക​ണ​മെ​ന്നാ​ശ്യ​പ്പെ​ട്ട് യു​വ​തി​ക്ക് വാ​ട്സ് ആ​പ്പ് വ​ഴി അക്കൗ​ണ്ട് ന​മ്പ​ർ ന​ല്കി. സം​ഭ​വ​മ​റി​ഞ്ഞ ഭ​ർ​ത്താ​വ് നാ​ദാ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി.എ​സ്ഐ എ​ൻ. പ്ര​ജീ​ഷി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം യു​വ​തി​യു​ടെ ഭ​ർ​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ണം ത​രാ​മെ​ന്ന വ്യാ​ജേ​ന ക​ല്ലാ​ച്ചി​യി​ൽ വി​ളി​ച്ചു വ​രു​ത്തു​ക​യും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സ്‌ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്നും പ്ര​ത്യേ​ക സോ​ഫ്റ്റ് വെ​യറിൽ ഒ​ളി​പ്പി​ച്ച നൂ​റി​ലേ​റെ യു​വ​തി​ക​ളു​ടെ ഫോ​ട്ടോ​ക​ളും മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​റുക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.നി​ര​വ​ധി യു​വ​തി​ക​ളെ യു​വാ​വ് ച​തി​യി​ൽ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക​മാ​യി പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന വി​വ​രം. ഐ​ടി ആ​ക്ട് പ്ര​കാ​രം ആ​ൾ​മാ​റാ​ട്ടം, ഭീ​ഷ​ണിപ്പെ​ടു​ത്ത​ൽ, വഞ്ചന ഉ​ൾ​പ്പെ​ടെയുള്ള കുറ്റം ചുമത്തി ഇ​യാ​ൾ​ക്കെ​തി​രേ കേസെടുത്തു.

Related posts