അതുവരെ ഈ സത്യം ആര്‍ക്കും അറിയില്ലായിരുന്നു ! ദൃശ്യം 2 ഒടിടി റിലീസ് ചെയ്തില്ലായിരുന്നുവെങ്കില്‍…വെളിപ്പെടുത്തലുമായി അന്‍സിബാ ഹസന്‍…

മോഹന്‍ലാല്‍ നായകനായി 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം വന്‍ വിജയമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2 എന്ന പേരില്‍ ഒടിടി റിലീസ് ചെയ്തപ്പോഴും പ്രേക്ഷകര്‍ ചിത്രത്തെ ഇരുകൈയ്യും നീണ്ടി സ്വീകരിച്ചു.

ദൃശ്യം സീരീസില്‍ കേന്ദ്രകഥാപാത്രമായ ജോര്‍ജുകുട്ടിയായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ മൂത്തമകള്‍ അഞ്ചു ജോര്‍ജായി എത്തിയത് യുവതാരം അന്‍സിബ ഹസന്‍ ആയിരുന്നു.

ഇരു ചിത്രങ്ങളിലും അന്‍സിബയുടെ അഭിനയം വളരെയധികം പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. അതേ സമയം ദൃശ്യം 2 ആദ്യമായി ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തത് കഴിഞ്ഞ ആഴ്ച ആയിരുന്നു.

മോഹന്‍ലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ആയിരുന്നു ദൃശ്യം 2 ടെലിവിഷന്‍ പ്രീമിയര്‍ നടന്നത്. ഇതിനു മുന്നോടിയായി ദൃശ്യം 2ന്റെ അണിയറപ്രവര്‍ത്തകരും താരങ്ങളും ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജില്‍ ലൈവ് വന്നിരുന്നു.

സിനിമയുടെ ചിത്രീകരണ സമയത്ത് വിശേഷങ്ങള്‍ ആയിരുന്നു ഇവര്‍ ഇതില്‍ പങ്കുവെച്ചത്. സിനിമ തീയേറ്ററില്‍ റിലീസ് ചെയ്യാതെ ഓണ്‍ലൈന്‍ റിലീസ് ആയി എത്തിച്ചതിന് നിരവധി ആരാധകര്‍ ആയിരുന്നു പരാതി പറഞ്ഞത്.

ഇതില്‍ തങ്ങള്‍ക്ക് എല്ലാവര്‍ക്കും നിരാശ ഉണ്ട് എന്നും തങ്ങളും തിയേറ്റര്‍ റിലീസ് തന്നെ ആയിരുന്നു ആഗ്രഹിച്ചത് എന്നും നിര്‍മാതാക്കള്‍ പറഞ്ഞു. എന്നാല്‍ ഇതിനൊപ്പം അന്‍സിബ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

അന്‍സിബയുടെ വാക്കുകള്‍ ഇങ്ങനെ…

ദൃശ്യം 2 ഓണ്‍ലൈന്‍ റിലീസ് നടത്തിയതുകൊണ്ട് ഒരു ഉപകാരം ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ഉടനീളമുള്ള പ്രേക്ഷകര്‍ ഈ സിനിമ കണ്ടു. അതിനു ശേഷം മാത്രമാണ് പലരും ദൃശ്യം എന്ന സിനിമ ആദ്യം റിലീസ് ചെയ്തത് മലയാളത്തിലാണ് എന്ന സത്യം മനസ്സിലാക്കിയത്.

പലരുടെയും ധാരണ ഈ സിനിമ ഹിന്ദിയില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഭാഷയിലായിരുന്നു ആദ്യം റിലീസ് ചെയ്തത് എന്നും മലയാളമടക്കമുള്ള ഭാഷകളിലേക്ക് പിന്നീട് റീമേക്ക് ചെയ്തതാണ് എന്നായിരുന്നു.

എന്നാല്‍ ദൃശ്യം 2 കണ്ടതോടെ പലര്‍ക്കും ദൃശ്യം ഒരു മലയാളം സിനിമയാണ് എന്ന സത്യം മനസ്സിലായി. ഇതിലൂടെ ആളുകള്‍ പിന്നീട് മലയാളം ദൃശ്യവും കണ്ടു.

അങ്ങനെ രണ്ടാം ഭാഗത്തിന് ഒപ്പം നമ്മുടെ ഒന്നാം ഭാഗത്തിനും നല്ല സ്വീകരണം ലഭിച്ചുവെന്നും അന്‍സിബ പറയുന്നു.

ഇതിനൊപ്പം സംവിധായകന്‍ ജിത്തുജോസഫും ഒരു കാര്യം കൂട്ടിച്ചേര്‍ത്തു സംവിധായകന്‍ രാജമൗലി ദൃശ്യം 2 കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു.

എന്നാല്‍ അദ്ദേഹം പോലും രണ്ടാം ഭാഗം കണ്ടതിനു ശേഷം മാത്രമായിരുന്നു ഒന്നാം ഭാഗം കണ്ടത്. അദ്ദേഹം തെലുങ്ക് പതിപ്പ് മാത്രമായിരുന്നു കണ്ടത്, മലയാളം കണ്ടിരുന്നില്ലെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

Related posts

Leave a Comment