ചൈ​ന​യി​ൽ വ​ൻ ഭൂ​ച​ല​നം: 111 മ​ര​ണ​മെ​ന്ന് റി​പ്പോ​ർ​ട്ട്

ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​മാ​യ ഗാ​ൻ​സു​വി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ 111 പേ​ർ മരണപ്പെട്ടതായി റി​പ്പോ​ർ​ട്ട്. തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി 11.59നാ​ണ് ഭൂ​ക​ന്പ​മു​ണ്ടാ​യ​ത്. ഈ ​പ്ര​ദേ​ശ​ത്ത് നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്.

റി​ക്ട​ർ സ്കെ​യി​ലി​ൽ 5.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പ​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക​മാ​യി ല​ഭി​ക്കു​ന്ന വി​വ​രം. ഈ ​പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഭൂ​ച​ല​ന​ത്തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി, ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ.

കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കു​ടു​ങ്ങി​യി​ട്ടു​ണ്ടോന്നറിയാൻ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ  പുറത്ത് വരുന്നുണ്ട്.

Related posts

Leave a Comment