അനു ഇമ്മാനുവേല്‍ രണ്ടും കല്പിച്ച് തന്നെ, കിടിലന്‍ ലുക്കില്‍ അതീവ ഗ്ലാമറസായി താരം, ലക്ഷ്യം തമിഴില്‍ നിറഞ്ഞാടുക, ഈ ചിത്രങ്ങള്‍ അതിനു തെളിവെന്ന് അസൂയാലുക്കള്‍

തമിഴിലില്‍ സജീവമാകാന്‍ തയാറെടുക്കുന്ന താരങ്ങള്‍ ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്ന് വളരെ ഗ്ലാമറസായി പൊതുപരിപാടികളില്‍ പങ്കെടുക്കുകയെന്നതാണ്. സ്വപ്‌നസഞ്ചാരി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അനു ഇമ്മാനുവേലും ഏതാണ്ട് ആ വഴിക്കാണ് യാത്ര. അടുത്തിടെ ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കെതിയപ്പോഴാണ് അനുവിന്റെ വസ്ത്രധാരണം ചെറുപ്പക്കാരുടെ ചങ്കിടിപ്പ് കൂട്ടിയത്. നിവിന്‍ പോളിയുടെ നായികയായി മലയാളത്തിലെത്തിയ അനു ഇമ്മാനുവല്‍ ഇപ്പോള്‍ തെലുങ്കിലെ തിരക്കേറിയ നായികയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അനു.

അനു ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് അനു നായികയായി എത്തുന്നത്. ആദ്യ ചിത്രത്തിന് ശേഷം അനു പഠനത്തിന് വേണ്ടി വെള്ളിത്തിരയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. വിദേശത്തായിരുന്നു അനുവിന്റെ ഉപരിപഠനം. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് അനുവിനെ ആയിരുന്നു. എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം മൂലം സിനിമയില്‍ നിന്നും പിന്‍തിരിയുകയായിരുന്നു. മഞ്ജുനുവായിരുന്നു നടിയുടെ ആദ്യ തെലുങ്ക് ചിത്രം. ഓക്‌സിജന്‍ എന്ന തെലുങ്ക് ചിത്രത്തിലാണ് അനു ഇപ്പോള്‍ അഭിനയിക്കുന്നത്.

Related posts