ഷൂ​ട്ടിം​ഗി​നി​ടെ അ​പ​ക​ടം; അ​നു​ഷ്ക ഷെ​ട്ടി വി​ശ്ര​മ​ത്തി​ലേ​ക്ക്

ചെ​യ്യു​ന്ന ക​ഥാ​പാ​ത്ര​ത്തോ​ടു നീ​തി പു​ല​ർ​ത്താ​നും അ​ത് എ​ത്ര​ത്തോ​ളം ന​ന്നാ​ക്കാ​മോ അ​ത്ര​ത്തോ​ളം ന​ന്നാ​ക്കാ​നാ​യി എ​വിടം വ​രെ പോ​കാ​നും ത​യാ​റാ​കു​ന്ന അ​ഭി​നേ​ത്രി​യാ​ണ് അ​നു​ഷ്ക ഷെ​ട്ടി. അ​തി​നാ​യി സാ​ഹ​സ​ത്തി​നും ന​ടി പ​ല​പ്പോ​ഴും ത​യാ​റാ​വാ​റു​മുണ്ട്.

അ​ത്ത​ര​ത്തി​ലെ​ന്തോ സാ​ഹ​സം ന​ട​ത്തി​യ​താ​വാം അ​നു​ഷ്ക ഷെ​ട്ടി​ക്ക് ഷൂ​ട്ടിം​ഗി​നി​ടെ പ​രി​ക്കി​നു കാ​ര​ണ​മാ​യ​ത്. തെ​ലു​ങ്ക് ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ സേ ​റാ ന​ര​സിം​ഹ റെ​ഡ്ഡി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് സം​ഭ​വം. സാ​ര​മാ​യ അ​പ​ക​ട​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കാ​ലി​നാ​ണ് പ​രി​ക്ക്. കാ​ലിന് ഒ​ടി​വു​ണ്ടാ​യി എ​ന്നു പോ​ലും റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. എ​ന്താ​യാ​ലും ര​ണ്ടുമൂ​ന്ന് ആ​ഴ്ച തീ​ർ​ച്ച​യാ​യും ബെ​ഡ് റെ​സ്റ്റ് വേ​ണം എ​ന്ന് അ​നു​ഷ്ക​യോ​ട് ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

ചി​ര​ഞ്ജീ​വി​യും ന​യ​ൻ​താ​ര​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന സേ ​റാ ന​ര​സിം​ഹ റെ​ഡ്ഡി​യി​ൽ അ​തി​ഥി വേ​ഷ​ത്തി​ലാ​ണ് അ​നു​ഷ്ക എ​ത്തു​ന്ന​ത്. അ​മി​താ​ഭ് ബ​ച്ച​ൻ, വി​ജയ് സേ​തു​പ​തി, ത​മ​ന്ന, സു​ദീ​പ് തു​ട​ങ്ങി​യ വ​ലി​യ വ​ലി​യ താ​ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

സ​യ​ല​ന്‍റ്സ് എ​ന്ന മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു അ​നു​ഷ്ക ഷെ​ട്ടി. അ​തി​നി​ട​യി​ലാ​ണ് സേ ​റാ നര​സിം​ഹ റെ​ഡ്ഡി​യി​ലെ അ​തി​ഥി വേ​ഷം പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ത്തി​യ​ത്. കാ​ല് സു​ഖ​പ്പെ​ട്ടാ​ൽ ഉ​ട​ൻ സ​യ​ല​ന്‍റ്സി​നൊ​പ്പം ചേ​രും. യു ​എ​സി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ത്.

Related posts