തിരുവനന്തപുരം: പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കടവൂര്‍ ശിവദാസന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. താന്‍ ആദ്യം നിയമസഭയിലെത്തിയ കാലം മുതല്‍ കഴിഞ്ഞ നാല് ദശാബ്ധം അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞ കാര്യം രമേശ് ചെന്നിത്തല അനുസ്മരിച്ചു.
നാല് തവണ മന്ത്രിയായിരുന്നപ്പോഴും വളരെ കാര്യരക്ഷമതയോടെ തനിക്ക് കിട്ടിയ വകുപ്പുകള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും കടവൂരിന്റെ വിടവാങ്ങലോടെ കേരളത്തിലെ ഉന്നത ശീര്ഷനായ ഒരു നേതാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.