ഊളംപാറ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചികിത്‌സയ്ക്കെത്തിച്ച  തടവുപുള്ളി ചാ​ടി​പ്പോ​യി; പോലീസ് അന്വേഷണം ആരംഭിച്ചു

പേ​രൂ​ർ​ക്ക​ട: ക്രി​മി​ന​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​ന്നി​രു​ന്ന ത​ട​വു​പു​ള്ളി ഊ​ളം​പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ചാ​ടി​പ്പോ​യി. 55 വ​യ​സുകാരനാണ് ചാ​ടി​പ്പോ​യ​ത്. ഇ​ന്നു രാ​വി​ലെ​യാ​ണ് ഊ​ളം​പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഇ​യാ​ൾ മ​തി​ൽ ചാ​ടി ര​ക്ഷ​പ്പെ​ട്ട​ത്.

മേയ് പ​തി​നൊ​ന്നാം തീ​യ​തി ആ​ണ് തി​രു​വ​ന​ന്ത​പു​രം സ​ബ് ജ​യി​ലി​ൽ നി​ന്ന് ചി​കി​ത്സാ​ർ​ത്ഥം ഊ​ളം​പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഇ​യാ​ളെ എ​ത്തി​ക്കു​ന്ന​ത്. മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ സെ​ല്ലി​ൽ നി​ന്നും പു​റ​ത്തു ചാ​ടി മ​തി​ൽ ക​ട​ന്നു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts