ആ സീനുകളൾ അ​ഭി​ന​യി​ക്കാ​ന്‍  എനിക്ക് ഇപ്പോഴും മടിയാണ് ; മ​റ്റു ന​ടി​മാ​രെ പോ​ലെ  അത്തരം രംഗങ്ങൾ  ചെയ്യാൻ എനിക്ക് അവസരവും കിട്ടിയിട്ടില്ലെന്ന് അനുശ്രീ


റൊ​മാ​ന്‍റി​ക് സീ​നു​ക​ളി​ൽ അ​ഭി​ന​യി​ക്കാ​ന്‍ ത​നി​ക്ക് മ​ടി​യാ​ണെ​ന്ന് ന​ടി അ​നു​ശ്രീ. ഡ​യ​മ​ണ്ട് നെ​ക്ലേ​സ് എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കേ​ണ്ടി വ​ന്ന റൊ​മാ​ന്‍റി​ക് സീ​നി​നെ കു​റി​ച്ച്‌ പ​റ​യു​ന്പോ​ഴാ​ണ് അ​നു​ശ്രീ ഇ​ക്കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞ​ത്.

ന​ടി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… റൊ​മാ​ന്‍റി​ക് സീ​നി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ എ​നി​ക്ക് ഭ​യ​ങ്ക​ര മ​ടി​യാ​യി​രു​ന്നു. ഡ​യ​മ​ണ്ട് നെ​ക്ലേ​സ് ചെ​യ്യു​ന്പോ​ള്‍ ഒ​രു ചും​ബ​ന​രം​ഗ​ത്ത് അ​ഭി​ന​യി​ക്കേ​ണ്ട​താ​യി വ​ന്നു.

ഫ​ഹ​ദ് ആ​ണെ​ങ്കി​ല്‍ ആ ​സ​മ​യ​ത്ത് കി​സിം​ഗ് സീ​നി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു. എ​നി​ക്കാ​ണേ​ല്‍ അ​തി​നു ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. അ​യ്യേ ഉ​മ്മ​യോ! ഇ​തൊ​ക്കെ ചെ​യ്തി​ട്ട് താ​ന്‍ എ​ങ്ങ​നെ നാ​ട്ടി​ല്‍ പോ​കും എ​ന്ന ചി​ന്ത​യാ​യി​രു​ന്നു.

ഫ​ഹ​ദ് അ​ടു​ത്തേ​ക്ക് വ​രു​ന്പോ​ള്‍ താ​ന്‍ പി​ന്നി​ലേ​ക്ക് മാ​റും. ലാ​ല്‍ ജോ​സ് സാ​ര്‍ അ​വി​ടെ നി​ന്ന് മൈ​ക്കി​ലൂ​ടെ വി​ളി​ച്ചു പ​റ​യും. അ​നൂ…

നീ ​എ​ന്താ​ണ് കാ​ണി​ക്കു​ന്ന​ത്‍? എ​ന്നൊ​ക്കെ. റൊ​മാ​ന്‍റി​ക് സീ​നി​ല്‍ അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്ത് കൃ​ത്യ​മാ​യ എ​ക്‌​സ്പ്ര​ഷ​ന്‍ ഒ​ന്നും എ​നി​ക്ക് വ​രി​ല്ലാ​യി​രു​ന്നു. പി​ന്നെ അ​തൊ​ക്കെ മാ​റി വ​ന്നു.

എ​ന്നാ​ലും ഇ​പ്പോ​ഴും റൊ​മാ​ന്‍റി​ക് സീ​ന്‍ ചെ​യ്യാ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ ഇ​പ്പോ​ഴും എ​നി​ക്ക് ഒ​രു വി​റ​യ​ലാ​ണ്. മ​റ്റു ന​ടി​മാ​രെ പോ​ലെ റൊ​മാ​ന്‍റി​ക് ഗാ​ന​രം​ഗ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കാ​നു​ള്ള അ​വ​സ​ര​വും എ​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. ഡ​യ​മ​ണ്ട് നെ​ക്ലേ​സി​ല്‍ ഞാ​നാ​ണ് ഫ​ഹ​ദി​ന്‍റെ നാ​യി​ക​യെ​ങ്കി​ലും ഞ​ങ്ങ​ള്‍ ത​മ്മി​ല്‍ പാ​ട്ടു​ക​ള്‍ ഇ​ല്ലാ​യി​രു​ന്നുവെന്ന് അ​നു​ശ്രീ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment