ഒരു ബോർഡിൽ തീരാവുന്ന പ്രശ്നം…! വ​ട​വ​ന്നൂ​ർ-​ഉൗ​ട്ട​റ എ​സ് വ​ള​വു​റോ​ഡി​ൽ അപകടം പതിവാകുന്നു;  ജാഗ്രതാ ബോർഡിൽ തീരാവുന്ന പ്രശ്നം കണ്ടില്ലെന്ന് നടിച്ച് അധികൃതരും

കൊ​ല്ല​ങ്കോ​ട്: വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ വ​ട​വ​ന്നൂ​ർ-​ഉൗ​ട്ട​റ എ​സ് വ​ള​വു​റോ​ഡി​ൽ മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ൻ പ​രി​ഹാ​ര​ന​ട​പ​ടി​യെ​ടു​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു​മാ​സ​ത്തി​നി​ടെ സ്ഥ​ല​ത്ത് പ​ത്തോ​ളം വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ന​ട​ന്നു. ര​ണ്ടു സ്വ​കാ​ര്യ​ബ​സു​ക​ൾ ആ​ര്യ​വൈ​ദ്യ​ശാ​ല വ​ള​വി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് വ​യ​ലി​ലേ​ക്ക് ഇ​റ​ങ്ങി അ​പ​ക​ട​മു​ണ്ടാ​യി.

പി​ക്ക​പ്പ് വാ​ൻ എ​തി​രേ​വ​ന്ന വാ​ഹ​ന​ത്തി​നു വ​ഴി​മാ​റി കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് വീ​ട്ടു​മ​തി​ലി​ൽ ഇ​ടി​ച്ച് ഡ്രൈ​വ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. ആ​റു​മാ​സം​മു​ന്പ് കൊ​ല്ല​ങ്കോ​ട്-​പു​തു​ന​ഗ​രം പാ​ത വീ​തി​കൂ​ട്ടി പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും റോ​ഡി​ലു​ള്ള വ​ള​വു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്കു തി​രി​ച്ച​റി​യും​വി​ധം ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ മൂ​ന്നു​പേ​ർ അ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ന്പോ​ൾ മ​തി​യാ​യ ജാ​ഗ്ര​താ ബോ​ർ​ഡു​ക​ൾ വ​യ്ക്കാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യ​ത്. കൊ​ല്ല​ങ്കോ​ട്-​പാ​ല​ക്കാ​ട് പ്ര​ധാ​ന​പാ​ത​യാ​യ​തി​നാ​ൽ തു​ട​ർ​ച്ച​യാ​യി വാ​ഹ​ന​സ​ഞ്ചാ​ര​മു​ണ്ട്. അ​പ​ക​ട​മു​ണ്ടാ​കു​ന്പോ​ൾ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി തി​രി​ച്ചു​പോ​കു​ന്ന അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​തി​നു ഇ​ട​യാ​ക്കു​ന്ന​തെ​ന്നു യാ​ത്ര​ക്കാ​ർ ആ​രോ​പി​ച്ചു.

Related posts