അപർണ ബാലമുരളിയോടു മോശം പെരുമാറ്റം; സദസിലിരുന്നവരുടെ വളിച്ച ചിരി കണ്ട് അവജ്ഞ തോന്നിയെന്ന് പി.കെ. ശ്രീമതി

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം ലോ ​കോ​ളേ​ജി​ൽ ച​ല​ച്ചി​ത്ര​താ​രം അ​പ​ർ​ണ ബാ​ല​മു​ര​ളി​ക്ക് ഒ​രു വി​ദ്യാ​ർ​ഥി​യി​ൽനി​ന്ന് മോ​ശം പെ​രു​മാ​റ്റം നേ​രി​ടേ​ണ്ടി വ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ അ​ധ്യ​ക്ഷ പി.​കെ. ശ്രീ​മ​തി.

താ​ര​ത്തി​നെ​തി​രെ മോ​ശം പെ​രു​മാ​റ്റം ഉ​ണ്ടാ​യ​പ്പോ​ൾ സ​ദ​സി​ലി​രു​ന്ന​വ​രു​ടെ മു​ഖ​ത്തെ വ​ളി​ച്ച ചി​രി​യും സ​ന്തോ​ഷ​വും ക​ണ്ട​പ്പോ​ൾ അ​വ​ജ്ഞ തോ​ന്നി എ​ന്ന് പി.​കെ.​ ശ്രീ​മ​തി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

വീ​ഡി​യോ കാ​ണാ​ൻ വൈ​കി​യ​തി​നാ​ലാ​ണ് പോ​സ്റ്റ് വൈ​കി​യ​ത് എ​ന്നും ശ്രീ​മ​തി കു​റി​ച്ചു.ച​ട​ങ്ങി​ൽ വേ​റെ ആ​രു​ത​ന്നെ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നാ​ലും സ്റ്റേ​ജി​ൽ വച്ച്‌ ക​ഴു​ത്തി​ലൂ​ടെ കൈയി ടാ​ൻ ആ​ർ​ക്കെ​ങ്കി​ലും ധൈ​ര്യം വ​രു​മോ?

പെ​ൺ​കു​ട്ടി​യോ​ടെ​ന്തും ചെ​യ്യാം എ​ന്ന​ല്ലേ? കോ​ളജി​ലെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി അ​ല​ങ്കോ​ല​പ്പെ​ടാ​തി​രി​ക്കാ​ൻ അ​പ​ർ​ണ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന ആ​ത്മ​സം​യ​മ​ന​ത്തോ​ടെയും ഔ​ചി​ത്യ ബോ​ധ​ത്തോ​ടെയു​മാ​ണ് നി​ല​പാ​ടെ​ടു​ത്ത​ത്‌.

ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​ൻ അ​റി​യാ​ത്ത​ത്‌ കൊ​ണ്ടാ​യി​രി​ക്കി​ല്ല​ല്ലോ അ​പ​ർ​ണ അ​പ്പോ​ൾ സൗ​മ്യ​മാ​യി പ്ര​തി​ക​രി​ച്ച​ത്‌. എ​ന്നാ​ൽ സ​ദ​സി​ലി​രു​ന്ന​വ​രു​ടെ​യെ​ല്ലാം മു​ഖ​ത്ത്‌ വി​രി​ഞ്ഞ വ​ളി​ച്ച ചി​രി​യും സ​ന്തോ​ഷ​വും ക​ണ്ട​പ്പോ​ൾ അ​വ​ജ്ഞ തോ​ന്നി.

ഒ​ന്ന് വി​ളി​ച്ച്‌ താ​ക്കീ​ത്‌ ചെ​യ്യാ​നെ​ങ്കി​ലും ഒ​രാ​ൾ​ക്കും തോ​ന്നി​യി​ല്ല എ​ന്ന​ത്‌ സ്ത്രീ​യോ​ടു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ വി​ക​ല​മാ​യ മ​നോ​ഭാ​വ​മാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്‌.

എ​ന്നു​മാ​ത്ര​മ​ല്ല പു​രാ​ണ​ത്തി​ലെ പാ​ഞ്ചാ​ലി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വ​ത്തെ ഓ​ർ​മി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. അ​പ​ർ​ണ ബാ​ല​മു​ര​ളി​യോ​ട് പൊ​തു​വേ​ദി​യി​ൽ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വം സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണ്- പി.​കെ.​ശ്രീ​മ​തി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Related posts

Leave a Comment