അവസാനിക്കാത്ത പ്രണയദുരന്തം! ഇരുകല്ലിന്‍മുടിയില്‍നിന്നു ചാടിയ കമിതാക്കള്‍ മരിച്ചനിലയില്‍; രണ്ടു പേരുടെയും ശരീരങ്ങള്‍ തമ്മില്‍ ഷാള്‍ ഉപയോഗിച്ചു കൂട്ടിക്കെട്ടിയ നിലയിലും…

തൊ​ടു​പു​ഴ:​ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ചെ​പ്പു​കു​ളം ഇ​രു​ക​ല്ലി​ൻ​മു​ടി​യി​ൽ​നി​ന്നു ചാ​ടി​യ ക​മി​താ​ക്ക​ൾ മ​രി​ച്ചു. ത​ട്ട​ക്കു​ഴ കൂ​റു​മു​ള്ളാ​നി​യി​ൽ അ​ര​വി​ന്ദ്(18), മു​ള​പ്പു​റം കൂ​നം​മാ​ന​യി​ൽ മെ​റി​ൻ(18) എ​ന്നി​വ​രെ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​ര​വി​ന്ദ് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​യും മെ​റി​ൻ ആ​ന്ധ്ര​യി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്.

ഇ​രു​വ​രും ത​ട്ട​ക്കു​ഴ ഗ​വ.​വി​എ​ച്ച്എ​സ്‌​സി​യി​ൽ സ്കൂ​ളി​ൽ ഒ​രു​മി​ച്ചു പ​ഠി​ച്ച​വ​രാ​ണ്. ഒ​രാ​ഴ്ച മു​ന്പാ​ണ് മെ​റി​ൻ വീ​ട്ടി​ലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 11 മു​ത​ൽ മെ​റി​നെ കാ​ണാ​താ​യ​താ​യി കാ​ണി​ച്ചു വീ​ട്ടു​കാ​ർ ഇ​ന്ന​ലെ രാ​വി​ലെ ക​രി​മ​ണ്ണൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

അ​ര​വി​ന്ദി​ന്‍റെ ബൈ​ക്ക് ഇ​രു​ക​ല്ലി​ൻ​മു​ടി​യു​ടെ സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ മ​ല​യു​ടെ താ​ഴ്ഭാ​ഗ​ത്തു ക​ണ്ടെ​ത്തി​യ​ത്.

300 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് ഇ​രു​വ​രും വീ​ണ​ത്. ചു​രി​ദാ​ർ ഷാ​ൾ ഉ​പ​യോ​ഗി​ച്ചു ര​ണ്ടു പേ​രു​ടെ​യും ശ​രീ​ര​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ കി​ട​ന്നി​രു​ന്ന​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണു സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ക​രി​മ​ണ്ണൂ​ർ പോ​ലീ​സും തൊ​ടു​പു​ഴ​യി​ൽ​നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും ചേ​ർ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തു.

ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.​പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും.

Related posts

Leave a Comment