അമ്പെയ്ത്ത് ലോകകപ്പ്: പതിനാല് വർഷത്തിന് ശേഷം ച​​രി​​ത്ര നേ​​ട്ട​​വു​​മാ​​യി ഇ​​ന്ത്യ

ഷാ​​ങ്ഹാ​​യ്: ചൈ​​ന​​യി​​ൽ ന​​ട​​ക്കു​​ന്ന അ​​ന്പെ​​യ്ത്ത് ലോ​​ക​​ക​​പ്പ് സ്റ്റേ​​ജ് വ​​ണ്‍ മ​​ത്സ​​ര​​ത്തി​​ൽ ച​​രി​​ത്ര നേ​​ട്ടം കു​​റി​​ച്ച് ഇ​​ന്ത്യ​​യു​​ടെ പു​​രു​​ഷ ടീം. ​​റി​​ക​​ർ​​വ് ടീം ​​വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​ളി​​ന്പി​​ക് ചാ​​ന്പ്യന്മാ​​രും ഒ​​ന്നാം റാ​​ങ്കു​​കാ​​രു​​മാ​​യ കൊ​​റി​​യ​​യെ 5-1ന് തോ​​ൽ​​പ്പി​​ച്ച് 14 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യി സ്വ​​ർ​​ണ​​മെ​​ഡ​​ൽ നേ​​ടി. ത​​രു​​ണ്‍​ദീ​​പ് റാ​​യി, ധീ​​ര​​ജ് ബൊ​​മ്മ​​ദേ​​വ​​ര, പ്ര​​വീ​​ണ്‍ ജാ​​ദ​​വ് എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ടീ​​മാ​​ണ് ശ​​ക്ത​​രാ​​യ കൊ​​റി​​യ​​യെ തോ​​ൽ​​പ്പി​​ച്ച​​ത്. ലോ​​ക​​ക​​പ്പി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ന്ത്യ​​ൻ പു​​രു​​ഷന്മാ​​ർ ദ​​ക്ഷി​​ണ കൊ​​റി​​യ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തു​​ന്ന​​ത്.

വ​​നി​​ത​​ക​​ളു​​ടെ റി​​ക​​ർ​​വ് വ്യ​​ക്തി​​ഗ​​ത ഇ​​ന​​ത്തി​​ൽ ദീ​​പി​​ക കു​​മാ​​രി വെ​​ള്ളി നേ​​ടി.ലോകകപ്പ് അന്പെയ്ത്തിൽ ഹാ​​ട്രി​​ക് സ്വ​​ർ​​ണ​​നേ​​ട്ട​​വു​​മാ​​യി ഇ​​ന്ത്യ​​യു​​ടെ ജ്യോ​​തി സു​​രേ​​ഖ വെ​​ന്നം. കോ​​ന്പൗ​​ണ്ട് ആ​​ർ​​ച്ച​​റി വ്യ​​ക്തി​​ഗ​​ത വി​​ഭാ​​ഗ​​ത്തി​​ലെ ഷൂ​​ട്ട് ഓ​​ഫി​​ൽ ജ്യോ​​തി മെ​​ക്സി​​ക്കോ​​യു​​ടെ ആ​​ന്ദ്രെ ബെ​​സേ​​റ​​യെ തോ​​ൽ​​പ്പി​​ച്ചാണ് മൂന്നാം സ്വർണമെഡൽ നേടിയത്.

ടീം ​​ഇ​​ന​​ത്തി​​ൽ ജ്യോ​​തി സു​​രേ​​ഖ, അ​​തി​​ഥി സ്വാ​​മി, പ​​രി​​ണീ​​തി കൗ​​ർ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ സം​​ഘം സ്വ​​ർ​​ണം നേ​​ടി. മി​​ക്സ​​ഡ് ടീ​​മി​​ന​​ത്തി​​ൽ ജ്യോ​​തി​​യും അ​​ഭി​​ഷേ​​ക് വ​​ർ​​മ​​യും ചേ​​ർ​​ന്ന സ​​ഖ്യ​​വും സ്വ​​ർ​​ണം നേ​​ടി​​യ​​തോ​​ടെ ജ്യോ​​തി ഹാ​​ട്രി​​ക് തി​​ക​​ച്ചു. ദീ​​പി​​ക കു​​മാ​​രി​​ക്കു​​ശേ​​ഷം അ​​ന്പെ​​യ്ത്ത് ലോ​​ക​​ക​​പ്പി​​ൽ ഹാ​​ട്രി​​ക് സ്വ​​ർ​​ണം നേ​​ടു​​ന്ന ആ​​ദ്യ​​ത്തെ​​യാ​​ളാ​​യി ജ്യോതി.

Related posts

Leave a Comment