മ​ദ്യ​ല​ഹ​രി​യി​ല്‍ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റു​ക​ളു​മാ​യി ത​ര്‍​ക്ക​ത്തം; ചോദ്യം ചെയ്യാനെത്തിയ പോലീസുകാരെ ആക്രമിച്ച് യുവാക്കൾ; കൊച്ചിയിലെ സംഭവം ഇങ്ങനെ…

കൊ​ച്ചി: മ​ദ്യ​ല​ഹ​രി​യി​ല്‍ പോ​ലീ​സി​ന്‍റെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ മൂ​ന്ന് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. ഇ​ന്ന​ലെ രാ​ത്രി ച​ങ്ങ​മ്പു​ഴ പാ​ര്‍​ക്കി​നു സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം.

മ​ദ്യ​ല​ഹ​രി​യി​ല്‍ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റു​ക​ളു​മാ​യി ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട യു​വാ​ക്ക​ളെ ചോ​ദ്യം ചെ​യ്ത എ​ള​മ​ക്ക​ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​നീ​ഷി​നു നേ​രേ സം​ഘം ത​ട്ടി​ക്ക​യ​റു​ക​യും ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യു​മാ​ണ് ഉ​ണ്ടാ​യ​ത്.

അ​തേ​സ​മ​യം അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ പേ​രു വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ എ​ള​മ​ക്ക​ര പോ​ലീ​സ് ത​യാ​റാ​യി​ല്ല. പ്ര​തി​ക​ളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

കൊ​ച്ചി സി​റ്റി​യി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യും ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ള്‍ പ​തി​വാ​കു​ക​യാ​ണ്. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍, മു​ള​വു​കാ​ട് എ​സ്‌​ഐ എ​ന്നി​വ​രെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ങ്ങ​ളി​ല്‍ നേ​ര​ത്തെ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment