“മു​ൻ എം​പി​ക്കാ​യി യു​എ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക’; കോ​ൺ​ഗ്ര​സി​നെ​തി​രേ തി​രി​ച്ച​ടി​ച്ച് സ്മൃ​തി ഇ​റാ​നി


ന്യൂ​ഡ​ൽ​ഹി: ത​ന്നെ കാ​ണാ​നി​ല്ലെ​ന്നു നേ​ര​ത്തെ കോ​ൺ​ഗ്ര​സ് പ്ര​ച​രി​പ്പി​ച്ച പോ​സ്റ്റ​റി​നെ​തി​രേ ക​ടു​ത്ത​ഭാ​ഷ​യി​ൽ തി​രി​ച്ച​ടി​ച്ച് കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി.

ജ​ന്ത​ർ മ​ന്ത​റി​ൽ ഗു​സ്തി​ക്കാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ൽ മൗ​നം പാ​ലി​ക്കു​ന്ന​തി​ൽ സ്മൃ​തി​യെ ഇ​റാ​നി​യെ കാ​ണാ​താ​യി എ​ന്നു സൂ​ചി​പ്പി​ക്കു​ന്ന പോ​സ്റ്റ​ർ കോ​ൺ​ഗ്ര​സ് ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഈ ​പോ​സ്റ്റ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ത​രം​ഗ​മാ​യി മാ​റി​യി​രു​ന്നു.


ഇ​തി​നെ​തി​രെ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ട്വീ​റ്റ്. “മു​ൻ എം​പി​ക്കാ​യി യു​എ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ഹി​ന്ദി​യി​ലാ​ണ് അ​വ​രു​ടെ ട്വീ​റ്റ്.

രാ​ഹു​ൽ ഗാ​ന്ധി​യെ തെ​ര​യു​ക​യാ​ണെ​ങ്കി​ൽ കോ​ൺ​ഗ്ര​സ് അ​മേ​രി​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ സ​മ്മേ​ള​ന​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ചു രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ പ്ര​സം​ഗം വി​വാ​ദ​മാ​യി​രു​ന്നു.

Related posts

Leave a Comment