അരിമോഷ്ടിക്കാൻ അവൻ വീണ്ടുമെത്തി; അ​രി​ക്കൊ​മ്പ​ൻ വീ​ണ്ടും വീ​ട് ത​ക​ർ​ത്തു; ഇത്തവണയെത്തിയത് കൂട്ടമയി


രാജ​കു​മാ​രി: വീ​ണ്ടും അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം. 301 കോ​ള​നി​യി​ൽ ഒ​രു വീ​ട് ആന ത​ക​ർ​ത്തു. വീ​ട്ടി​ൽ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. വീ​ട്ടു​ട​മ ഐ​സ​ക്കും കു​ടും​ബ​വും അ​ടു​ത്ത വീ​ട്ടി​ലായി​രു​ന്ന സ​മ​യ​ത്താ​ണ് രാ​ത്രി​ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തോ​ടൊ​പ്പം എ​ത്തി​യ അ​രി​ക്കൊ​മ്പ​ൻ വീ​ട് ത​ക​ർ​ത്ത​ത്.

അ​രി​ക്കൊ​മ്പ​ൻ ദൗ​ത്യം അ​തി​ശ്ചി​ത​ത്വ​ത്തി​ൽ തു​ട​രു​മ്പോ​ഴാ​ണ് വീ​ണ്ടും കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടാ​ൻ ഉ​ത്ത​ര​വി​ട്ട​തി​നു​ശേ​ഷം ഇ​രു​പ​തോ​ളം വീ​ടു​ക​ൾ ആന ഇ​ടി​ച്ചു നി​ര​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12ഒാ​ടെ​യാ​ണ് 301 കോ​ള​നി​യി​ൽ കാ​ട്ടാ​ന എ​ത്തി​യ​ത്.ഏ​റെ​നേ​രം പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ച കാ​ട്ടാ​ന​യെ നാ​ട്ടു​കാ​ർ പ​ട​ക്കം പൊ​ട്ടി​ച്ചും പാ​ട്ട കൊ​ട്ടി​യു​മാ​ണ് തു​ര​ത്തി​യ​ത്.​മ​ൺ ഭി​ത്തി​യി​ൽ നി​ർ​മി​ച്ച വീ​ടി​ന്‍റെ ഭി​ത്തി ഇ​ടി​ച്ചുനി​ര​ത്തി. ത​ക​ര​ഷീ​റ്റു​ക​ൾ ഇ​ള​ക്കി ന​ശി​പ്പി​ച്ചു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചു.

പി​ടി​കൂ​ടി​യാ​ൽ അ​രി​ക്കൊ​മ്പ​നെ ധ​രി​പ്പി​ക്കാ​നു​ള്ള ജി​പി​എ​സ് കോ​ള​ർ മൂ​ന്നാ​റി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. ജിപിഎ​സ് സി​ഗ്ന​ലു​ക​ൾ ല​ഭി​ക്കു​ന്ന​ത് കൃ​ത്യ​മാ​ണോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ വ​നം വ​കു​പ്പ് നി​രീ​ക്ഷി​ച്ചുവ​രി​ക​യു​മാ​ണ്.

രാ​ത്രി​കാ​ല​ത്ത് കി​ട​ന്നു​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും മു​മ്പ് അ​രി​ക്കൊ​മ്പ​ൻ ഒ​റ്റ​യ്ക്കാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ കൂ​ട്ട​മാ​യി​ട്ടാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

 

Related posts

Leave a Comment